ഗിന്നസ് രമേശിന്റെ പുസ്തകം പ്രകാശനം ചെയ്തു
കോഴിക്കോട്: കൊച്ചിന്‍ ബേക്കറി ഉടമ ഗിന്നസ് രമേശ് എഴുതിയ കൊച്ചിന്‍ ബേക്കറി എന്ന പുസ്തകം ഹോട്ടല്‍ അളകാപുരിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ െൈബജുനാഥ് മുന്‍ എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ നല്‍കി പ്രകാശനം ചെയ്തു. സേവ് ഗ്രൂന്‍ അഗ്രിക്കള്‍ച്ചറിസ്റ്റ് സൊസൈറ്റിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കവി പി കെ ഗോപി പുസ്തകപരിചയം നടത്തി.മാതൃഭൂമി മാനേജീംഗ് എഡിറ്റര്‍ പി വി ചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. പി പി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു.എം പി രജുല്‍കുമാര്‍ സ്വാഗതവും എം ടി ഷൈജു നന്ദിയും പറഞ്ഞു.
