ആഗോള മോണ്ടിസ്സോറി വിദ്യാഭ്യാസ ഉച്ചകോടി ജൂൺ ആറിന് കോഴിക്കോട്ട്

ആഗോള മോണ്ടിസ്സോറി വിദ്യാഭ്യാസ ഉച്ചകോടി ജൂൺ ആറിന് കോഴിക്കോട്ട്

ആഗോള മോണ്ടിസ്സോറി വിദ്യാഭ്യാസ ഉച്ചകോടി ജൂൺ ആറിന് കോഴിക്കോട്ട്

കോഴിക്കോട് : വേൾഡ് മോണ്ടിസ്സോറി കൗൺസിലും ഭാരത് എഡ്യുക്കേഷൻ ഫൗണ്ടേഷനും സംയുക്തമായി
പുതു തലമുറയുടെ വിദ്യാഭ്യാസം മുഖ്യ പ്രമേയമാക്കിക്കൊണ്ട്
സംഘടിപ്പിക്കുന്ന ഇരുപത്തി ഒന്നാമത് ആഗോള മോണ്ടിസ്സോറി വിദ്യാഭ്യാസ ഉച്ചകോടി ജൂൺ ആറിന് (ശനിയാഴ്ച) കോഴിക്കോട്ട് നടക്കും.
ഇന്ത്യയുടെ മറിയ മോണ്ടിസ്സോറിയെന്ന് വിഖ്യാതയായ മോണ്ടിസ്സോറിയൻ മീനാക്ഷി ശിവരാമകൃഷണൻ സ്ഥാപകയായിട്ടുളള വേൾഡ് മോണ്ടിസ്സോറി കൗൺസിലും വിദ്യാഭ്യാസ പ്രവർത്തനരംഗത്ത് ഇരുപത്തിഅഞ്ച് വർഷം പൂർത്തിയാക്കുന്ന കോഴിക്കോട് ആസ്ഥാനമായ ഭാരത് എഡ്യുക്കേഷൻ ഫൗണ്ടേഷനും സംയുക്തമായാണ് ആദ്യമായി മോണ്ടിസ്സോറി വിദ്യാഭ്യാസ ഉച്ചകോടി സംഘടിപ്പിക്കുന്നത്. കൈരളി ശ്രീ തീയ്യറ്റർ കോംപ്ലക്സിലുള്ള വേദി ഓഡിറ്റോറിയത്തിൽ വെച്ച് ജൂൺ ആറിന് ഉച്ചക്ക് 2.30 ന് വേൾഡ് മോണ്ടിസ്സോറി കൗൺസിൽ എക്സിക്യൂട്ടീവ് ഡയറക്ടർ നർമ്മദ നാരായണൻ വിദ്യാഭ്യാസ ഉച്ചകോടി ഉദ്ഘാടനം ചെയ്യും. പൃതിയ ദേശീയ വിദ്യാഭ്യാസ പോളിസി പ്രകാരം സർക്കാർ , സ്വകാര്യ വിദ്യാലയങ്ങളിലും അധ്യാപക പരിശീലന സ്ഥാപനങ്ങളിലും ഏറെ ശാസ്ത്രീയവും ശിശു സൗഹൃദവുമായ മോണ്ടിസ്സോറി വിദ്യാഭ്യാസ സമ്പ്രദായം ഉൾപ്പെടുത്തണമെന്ന വിദ്യാഭ്യാസരംഗത്തെ പ്രമുഖർ ഒപ്പുവെച്ച പ്രമേയം ഉച്ചകോടിയിൽ അവതരിപ്പിക്കും. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും ഈ മേഖലയിലെ സ്ഥാപന മേധാവികളും അധ്യാപകരും വിദ്യാർത്ഥികളും ഗവേഷകരും രക്ഷിതാക്കളും പങ്കെടുക്കുന്ന വിദ്യാഭ്യാസ ഉച്ചകോടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 85928 13331 എന്ന ഫോൺ നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പരിപാടിയുടെ ഭാഗമായി മോണ്ടിസ്സോറി വിദ്യാഭ്യാസ രീതിയുടെ ഉപജ്ഞാതാവായ ഡോ. മറിയമോണ്ടിസ്സോറി രൂപം നൽകിയിട്ടുള്ള ലോക പ്രശസ്തമായ മോണ്ടിസ്സോറി അപ്പാരറ്റസുകളുടെ സൗജന്യ പ്രദർശനവും ഇതോടനുബന്ധിച്ച് ഉണ്ടായിരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഇ. ഷംസുദ്ധീൻ (മാനേജിംങ്ങ് ഡയറകടർ, ഭാരത് എഡ്യുക്കേഷൻ ഫൗണ്ടേഷൻ) , ഡോ. പി.കെ നൗഷാദ് ( വേൾഡ് മോണ്ടിസ്സോറി കൗൺസിൽ), അബ്ദുറഹ്മാൻ വൈലങ്ങര (പ്രോഗ്രാം ഡയറക്ടർ) , ഹസീന പി , ഇല്യാസ് . ടി എന്നിവർ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *