പുതിയ ടോപ്പ് ലോഡ് ബോഷ് വാഷിംഗ് മെഷീന് ശ്രേണിയുമായി ബി എസ് എച്ച് ഹോം അപ്ലൈയന്സസ്
കോഴിക്കോട്: ഗാര്ഹിക ഉപകരണ വ്യവസായത്തിലെ BSH Hausgeräte GmbH-ന്റെ അനുബന്ധ സ്ഥാപനമായ ബി എസ് എച്ച് ഹോം അപ്ലൈയന്സസ് പുതിയ ബോഷ് ടോപ്പ് ലോഡ് വാഷിംഗ് മെഷീന് പുറത്തിറക്കി. 7 കിലോഗ്രാം മുതല് 12 കിലോഗ്രാം വരെ യിലുള്ള ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകളാണിവ.
ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ ലോണ്ട്രി മേഖലകളിലൊന്നായ ടോപ്പ് ലോഡ് വാഷിംഗ് മെഷീന് മേഖലയില് ബോഷ് നടത്തുന്ന തന്ത്രപരമായ വിപുലീകരണമാണിത് . വിലയ്ക്കൊത്ത മൂല്യം മുതല് പ്രീമിയം വില ഫോര്മാറ്റുകള് വരെ വ്യാപിക്കുന്ന പോര്ട്ട്ഫോളിയോയക്കൊപ്പം, പുതിയ ടോപ്പ് ലോഡ് വാഷിംഗ് മെഷീന് ശ്രേണി വിപണിയില് ബോഷിന്റെ പങ്ക് ഇതോടെ ശക്തമാകുമെന്നും കമ്പനി കരുതുന്നു.
ഇന്ത്യയില് ബി എസ് എച്ച്-ന്റെ വാഷിംഗ് ബിസിനസിന് വളര്ച്ച കൂട്ടുന്നതിന്റെ ഭാഗമായാണ് ഈ വിപുലീകരണം. 2026 ലെ ആദ്യ പാദവര്ഷത്തില്, മുന് വര്ഷത്തെ അപേക്ഷിച്ച് ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വിഭാഗത്തില് ബോഷ് ശക്തമായ വളര്ച്ച രേഖപ്പെടുത്തിയിരുന്നു.
വ്യവസായ റിപ്പോര്ട്ടുകള് പ്രകാരം, സൗകര്യം, പ്രീമിയം രൂപഭംഗി, സ്മാര്ട്ട് സവിശേഷതകള് എന്നിവയിലേക്കുള്ള ഉപഭോക്താക്കളുടെ മാറ്റം ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകള്ക്ക് വിപണിയില് ഏറെ സ്വീകാര്യത വര്ധിപ്പിച്ചിരക്കയാണ്. കൃത്യമായ പോര്ട്ട്ഫോളിയോ, ശക്തമായ സാങ്കേതികവിദ്യ, വിവിധ വില നിലവാരങ്ങളിലുള്ള ലഭ്യത എന്നിവയിലൂടെ ഇന്ത്യയിലെ ടോപ്പ് ലോഡ് വാഷിംഗ് മെഷീന് വിഭാഗത്തിലെ വളര്ച്ചയുടെ അടുത്ത ഘട്ടം ക്രിയാത്മകമായി പിടിച്ചെടുക്കാന് ബി എസ് എച്ച് സജ്ജമായിക്കഴിഞ്ഞുവെന്നും കമ്പനികരുതുന്നു.
ഇന്ത്യയില് ലോണ്ട്രി ബിസിനസിന് ലഭിച്ചുകൊണ്ടിരിക്കുന്ന ശക്തമായ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വിപുലീകരണം നടത്തുന്നത്. 2026 ലെ ആദ്യ പാദവര്ഷത്തില്, മുന് വര്ഷത്തെ അപേക്ഷിച്ച് ടോപ്പ് ലോഡ് വാഷിംഗ് മെഷീന് വിഭാഗത്തില് ശക്തമായ ഇരട്ട അക്ക വളര്ച്ചയും കമ്പനി നേടിയിരുന്നു. അതേപോലെ മൊത്തത്തിലുള്ള ലോണ്ട്രി ബിസിനസില് 50% വളര്ച്ചയും കൈവരിച്ചു.
ഏറ്റവും മികച്ച പെര്ഫോമന്സിന്നായി അഡ്വാന്സ് വാഷ് ടെക്നോളജിയാണ് ഉപയോഗപ്പെടുത്തി യിട്ടുള്ളത്.
കാര്യക്ഷമമായും എന്നാല് വസ്ത്രങ്ങളില് കേടുപാടുകള് വരുത്താതെയും വൃത്തിയാക്കുന്നതിനുള്ള നൂതനമായ സാങ്കേതിക വിദ്യകളാണ് പുതിയ ടോപ്പ് ലോഡ് വാഷിംഗ് മെഷീന് റേഞ്ചില് ഉള്പ്പെടുത്തിയിട്ടുള്ളത്.
അഡ്വാന്സ്ഡ് വാഷ് ടെക്നോളജിയിലൂടെ ഇതില് കറകള് നീക്കാനുള്ള പവര്വേവ് വാഷ് സാങ്കേതികവിദ്യ, 5-ഫിന് പള്സേറ്റര്, ഡ്യുവല് ലിന്റ് ഫില്ട്ടറുകള്, ജലസംരക്ഷണ സവിശേഷതകള് എന്നിവയും ഉള്പ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത തുണിത്തരങ്ങള്ക്കും അലക്കല് സംബന്ധമായ ആവശ്യകതകള്ക്കുമായി ഇഷ്ടാനുസൃതമായ
10 ഇന്റലിജന്റ് വാഷ് പ്രോഗ്രാം സുമുണ്ട്.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ലോണ്ട്രി വിഭാഗത്തില് കൂടുതല് ശക്തമായ മാറ്റത്തിന് നേതൃത്വം നല്കാന് ഞങ്ങള് മികച്ച രീതിയില് തയ്യാറെടുത്തിരിക്കുകയാണെന്നും ഞങ്ങളുടെ ‘മേക്ക് ഇന് ഇന്ത്യ, ഫോര് ഇന്ത്യ’ സമീപനത്തില് നിര്മ്മിച്ച ഈ ശ്രേണി ആധുനിക ഇന്ത്യന് കുടുംബങ്ങള്ക്കായി രൂപകല്പ്പന ചെയ്തിട്ടുള്ളതാണെന്നും ലോഞ്ചിനോ ടനുബന്ധിച്ച് ബി.എസ്. എച്ച് ഹോം അപ്ലൈയന്സസ് എം.ഡി ആന്റ് സി.ഇ. ഒ സൈഫ് ഖാന് പറഞ്ഞു, ‘ ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകളുടെ ഈ പുതിയ ശ്രേണിയില് ഉപയോക്തൃ അനുഭവം നവീകരണത്തിന് പ്രത്യേക മുന്ഗണന നല്കിയിട്ടുണ്ട് .
