കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് ഡോ. ആസാദ് മൂപ്പന്
കോഴിക്കോട്: കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് ഡോ. ആസാദ് മൂപ്പന്. കഴിഞ്ഞ ഭരണകാലയളവില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി. സതീശന് നടത്തിയ മികച്ച ജനകീയ ഇടപെടലുകളാണ് അദ്ദേഹത്തെ മുഖ്യമന്ത്രി പദവിയിലേക്ക് ഉയര്‍ത്തിയത്.
യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ആരോഗ്യമേഖലയ്ക്ക് നല്‍കിയിട്ടുള്ള വലിയ പ്രാധാന്യം അങ്ങേയറ്റം സ്വാഗതാര്‍ഹവും പ്രതീക്ഷ നല്കുന്നതുമാണ്. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് കിടക്ക ഒരു നിയമപരമായ അവകാശമാക്കി മാറ്റുമെന്ന പ്രഖ്യാപനം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകമായി ഷീ ഹോസ്പിറ്റലുകള്‍ എന്നിവയെല്ലാം കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോന്ന വാഗ്ദാനങ്ങളാണ്. സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്കുന്ന ഈ വാഗ്ദാനങ്ങളെല്ലാം വിജയകരമായി നടപ്പിലാക്കാനും, വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സര്‍ക്കാരിന് കേരളത്തിന്റെ ആരോഗ്യ-സാമൂഹിക മേഖലകളില്‍ വലിയൊരു മുന്നേറ്റം കൊണ്ടുവരാനും സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നവെന്നും കേരളത്തിന്റെ ആരോഗ്യ മേഖലയെ കൂടുതല്‍ മികവിലേക്ക് നയിക്കുന്നതിനുള്ള പുതിയ സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയുന്നതായും ഡോ മൂപ്പന് കൂട്ടിച്ചേര്‍ത്തു.
