പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് ദേശീയ ഹോണറി ബഹുമതി സ്വീകരിച്ചു
തിരുവനന്തപുരം: ദേശീയ സർക്കാരിന്റെ സോഷ്യൽ കമ്യൂണിറ്റി വികസന കേന്ദ്രമായ ഭാരത് സേവക് സമാജിന്റെ 2026 ലെ ദേശീയ ഹോണറി ബഹുമതി എൻ ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ സെൻട്രൽ കമ്മിറ്റി ചെയർമാനും ഭാരതത്തിലെ ആദ്യ പ്രവാസി സംഘാടകനുമായ പ്രവാസി ബന്ധു ഡോ.എസ് അഹമ്മദ് ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രറി ൽ നിന്നും സ്വീകരിച്ചു. 1952 ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പ്രസിഡന്റായും ഗുൽസാരിലാൽ നന്ദ
ജനറൽ സെക്രട്ടറിയായും രൂപീകരിച്ച ഭാരത് സേവക് സമാജ് രാഷ്ട്ര നിർമ്മാണ രംഗത്ത് വമ്പിച്ച സംഭാവനകളാന്ന് നൽകി വരുന്നതെന്നുo സമൂഹത്തിൽ കർമ
മണ്ഡലങ്ങളിൽ നിസ്വാർത്ഥ സേവനമർപ്പിച്ച പ്രമുഖ വ്യക്തികൾക്ക് ഹോണറി ബഹുമതി നൽകി വരുന്നത് നാളത്തെ തലമുറയ്ക്ക് പ്രചോദനമാകുമെന്നും കുമെന്നും പ്രവാസി ബന്ധുവിന്റെ നാല്പത് വർഷത്തെ പൊതുപ്രവർത്തനത്തിൽ ദർശിക്കാൻ കഴിയുന്ന ഒട്ടേറെ മഹത്വമേറിയ സേവനങ്ങൾ ഉണ്ടെന്നു ബാലചന്ദ്രൻ കൂട്ടിചേർത്തു.
അർപ്പിതമായ സേവനം സമൂഹത്തിനും രാജ്യത്തിനും നൽകുന്നതിലൂടെയാണു ഒരു പൊതുപ്രവർത്തകന്റെ മനസിന് സായൂജ്യം കൈവരിക്കുകയെന്നുo . 30 വർഷത്തിലേറെയുള്ള പ്രവാസ ജീവിതമാണ് പ്രവാസികളെ സംഘടിപ്പിക്കുവാൻ പ്രചോദനം നൽകിയതെന്നും അഹമ്മദ് പറഞ്ഞു
ഡയറക്റ്റർ ജനറൽ മഞ്ചു ശ്രീകണ്ഠൻ അഹമ്മദിനെ സ്വീകരിച്ചു. പ്രമുഖ കവിയത്രി ജസീന്ത മോറീസ്, ടെലി ഫിലിം താരം പട്ടം ഗോപൻ, എന്നിവർ
ആശംസകളർപ്പിച്ചു.
