സിയസ്‌കോ എഴുപതിന്റെ നിറവില്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെയും പ്രാന്തപ്രദേശങ്ങളുടെയും വിദ്യാഭ്യാസ, സാമൂഹ്യ സാംസ്‌ക്കാരിക, സേവന രംഗത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന സിറ്റിസണ്‍ ഇന്റലക് ചല്‍ എജുക്കേഷന്‍ ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍
ധസിയസ്‌കൊപ സപ്തതിയുടെ നിറവിലാണ്. എഴുപതാം വാര്‍ഷികം വിപുലമായ രീതിയില്‍ നടത്തുവാന്‍ 50 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സി.എ. ഉമ്മര്‍കോയ ചെയര്‍മാനും അഡ്വ. പി. എന്‍. റഷീദലി ജനറല്‍ കണ്‍വീനറും എം.കെ. അബ്ദുറഹിമാന്‍ മുരിങ്ങങ്കണ്ടി ഫിനാന്‍സ് കണ്‍വീനറുമായുള്ള കമ്മിറ്റിയില്‍പരിപാടിയുടെ വിജയത്തിനായി എസ്. എം. സാലിഹ് ചെയര്‍മാനും പി.വി.സി. യൂനുസ് കണ്‍വീനറായുള്ള പ്രോഗ്രാം കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
റിസ്പഷന്‍ കമ്മിറ്റി ചെയര്‍മാനായി സി.പി.ഇഖ്ബാലും കണ്‍വീനറായി പി . എന്‍. വലീദും പബ്ലിക്ക് റിലേഷന്‍സ് ആന്റ് പബ്ലിസിറ്റി ചെയര്‍മാനായി ബി.വി. മുഹമ്മദ് അഷറഫിനെയും കണ്‍വീനറായി സി.പി.എം. സഈദ് അഹമ്മദിനേയും തെരഞ്ഞെടുത്തു. ‘സിയസ്‌കൊയുടെ എഴുപത് വര്‍ഷം’ എന്ന എക്‌സിബിഷന്‍, വ്യവസായ പ്രമുഖരുടെ സെമിനാര്‍, പ്രവാസി സംഗമം, സിയസ്‌കൊ സീനിയര്‍ സിറ്റിസണ്‍, വനിതാവേദി ,യൂത്ത് വിംഗ്, ബാലജനസഖ്യം, ബാലവേദി,എന്നിവയുടെ പരിപാടികള്‍ അരങ്ങേറും. നീന്തല്‍ മല്‍സരം, ഫുഡ് ഫസ്റ്റിവല്‍ , മുതിര്‍ന്ന മെമ്പര്‍മാരെ ആദരിക്കല്‍, എന്നിവയും നടത്തുന്നതാണ്. എഴുപതിന്റെ മുന്നോടിയായി കോഴിക്കോട് ബീച്ച് മുതല്‍ തെക്കേപ്പുറം പ്രദേശം ചുറ്റി കുറ്റിച്ചിറയില്‍ അവസാനിക്കുന്ന വിളംബര ജാഥ നടത്തും. ഏഴ് പതിറ്റാണ്ട് കാലം കോഴിക്കോട്ടെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സിയസ്‌കൊയുടെ സപ്തതി സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി , മന്ത്രിമാര്‍, വ്യവസായ പ്രമുഖകര്‍ , മത-സാംസ്‌കാരിക മേഖലയിലെ നായകന്മാര്‍ എന്നി പ്രമുഖര്‍ പങ്കെടുക്കുന്നതാണ്.
സപ്തതിയുടെ നിറവില്‍ സിയസ്‌കൊ എഴുപത് വീടുകള്‍ക്ക് തറയിടല്‍ നിര്‍വ്വഹിക്കുമെന്ന് സിയസ്‌കൊ പ്രസിഡന്റ് സി.ബി.വി. സിദ്ധീക്കും ജനറല്‍ സെക്രട്ടറി എം.വി. ഫസല്‍ റഹ്‌മാനും അറിയിച്ചു.
സിയസ്‌കൊ പ്രസിഡണ്ട് സി.ബി. വി.സിദ്ധീഖ്, ജനറല്‍ സിക്രട്ടറി എം.വി ഫസല്‍ റഹമാന്‍, ട്രഷറര്‍ പി.പി അബ്ദുല്ല കോയ , വൈസ് പ്രസിഡന്റമാരായ കെ. നൗഷാദ് അലി, എസ്.എം. സാലിഹ് സെക്രട്ടറിമാരായ സി.പി.എം. സഈദ് അഹമ്മദ്, പി.വി.സി. യൂനുസ് , പി .ടി മുഹമ്മദലി, പി.വി അബ്ദുള്ളകോയ, പി.എം. മുഹമ്മദലി, എഞ്ചി .പി. മമ്മത്‌കോയ, എ.വി അബ്ദുല്‍ കരീം, സി.കെ.വി മുസ്തഫ, എസ്. എ. ഖുദ്‌സി, ആദം കാതിരിയകത്ത്, പി.കെ സലാം കല്ലായി, പി. കെ.വി. അസീസ്, പി.വി. യൂനുസ്, കെ.എം. സാദിഖ്, എസ്. സര്‍ഷാര്‍ അലി, ഇ.വി. മാലിക്, സി.ഇ.വി.അബ്ദുല്‍ ഗഫൂര്‍, പ്രൊഫ. സഹദ് ബിന്‍ അലി, എം.എം അബൂബക്കര്‍, സന്നാഫ് പാലക്കണ്ടി, കെ.വി. ബരാക്, ബി.വി . റഹ്‌മത്തുല്ലാഹ്, കെ. റഫീഖ്, ബഷീര്‍ തുഫൈല്‍ എ .എം അഫ്‌സല്‍ എന്നിവരെ സ്വാഗതസംഘം കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. ഇതൊടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് സി.ബി.വി. സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി. എന്‍. റഷീദലി സ്വാഗതവും ജനറല്‍ സെക്രട്ടറി എം.വി ഫസല്‍ റഹ്‌മാന്‍ നന്ദിയും പറഞ്ഞു.
