*ചെരിപ്പ് നിർമ്മാണ തൊഴിലാളിക്ക് സിയസ്കൊയുടെ കൈതാങ്ങ് നിർമ്മാണ തൊഴിലാളിക്ക് സിയസ്കൊയുടെ കൈതാങ്ങ്

*ചെരിപ്പ് നിർമ്മാണ തൊഴിലാളിക്ക് സിയസ്കൊയുടെ കൈതാങ്ങ് നിർമ്മാണ തൊഴിലാളിക്ക് സിയസ്കൊയുടെ കൈതാങ്ങ്

 

തൊഴിലാളിക്ക് സിയസ്കൊയുടെ കൈതാങ്ങ്

 

കോഴിക്കോട്: മാത്തോട്ടം സ്വദേശിയായ ചെരിപ്പ് നിർമ്മാണ തൊഴിലാളിക്ക്
സിയസ്കൊയുടെ കൈതാങ്ങ്.
സിയസ്കൊ അഭയം പദ്ധതിയിൽ ഉൾപ്പെടുത്തി മാത്തോട്ടം സ്‌നേഹവീഥി റോഡിൽ
3 സെൻ്റ് സ്ഥലത്താണ് 24 ആം മത് വീടിന് തറക്കല്ലിട്ടത്. പ്രമുഖ ഉരു വ്യവസായിയും എം.എസ്.എസ്. സംസ്ഥാന വൈസ് പ്രസിഡണ്ടുമായ പി.ഒ.ഹാഷിം തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. സേവന പ്രവർത്തനങ്ങളിലെ സിയ്സകൊയുടെ ഇടപെടൽ മാനുഷിക മൂല്യത്തിൻ്റെ ഉദാത്ത മാതൃകയെന്ന് അദ്ദേഹം പറഞ്ഞു.
സിയസ്കൊ പ്രസിഡണ്ട് സി.ബി.വി.സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി എം.വി. ഫസൽ റഹ്മാൻ, വൈസ് പ്രസിഡണ്ട് കെ. നൗഷാദ് അലി,
ട്രഷറർ പി. പി അബ്ദുല്ല കോയ, സെക്രട്ടറി സി.പി.എം. സഈദ് അഹമ്മദ്, എം.എസ്.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി പി. മമ്മദ്കോയ,
പ്രൊഫ. സഹദ് ബിൻ അലി, അഭയം ചെയർമാൻ പാലക്കണ്ടി മൊയ്തീൻ കോയ, കൺവീനർ പി.എം മെഹബൂബ് എന്നിവർ പ്രസംഗിച്ചു.

ആദം കാതിരിയകം, ബി.വി. മാമുക്കോയ, പി.എൻ.വലീദ്, സി.ഇ.വി ഗഫൂർ, പി.വി യൂനുസ്, എം. ഹസ്സൻകോയ, കെ.പി. ഹസ്സൻകോയ, പി.വി മുസ്തഫ, വി.പി റഷിദ് ബീരാൻ എന്നിവർ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *