സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ അക്ഷരപുരസ്‌കാരം യു.കെ കുമാരന്

സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ അക്ഷരപുരസ്‌കാരം യു.കെ കുമാരന്

സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ അക്ഷരപുരസ്‌കാരം യു.കെ കുമാരന്

കോഴിക്കോട്: സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഏര്‍പ്പെടുത്തിയിട്ടുള്ള ‘അക്ഷരപുരസ്‌കാരം’ യു. കെ. കുമാരന് നല്‍കാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ‘തക്ഷന്‍കുന്ന് സ്വരൂപം’ എന്ന കൃതിയാണ് ആറാമത് അക്ഷരപുരസ്‌കാരത്തിന് അര്‍ഹമായത്. ഏതാണ്ട് ഒരു നൂറ്റാണ്ട് കാലത്തെ പരിണാമദശകളിലൂടെ തക്ഷന്‍കുന്ന് ഗ്രാമത്തില്‍ ജീവിക്കുന്ന പല മനുഷ്യരുടെ ജീവിതഗതിയിലൂടെ ആ പ്രദേശത്തിന് മനുഷ്യമുഖവും വ്യക്തിത്വവും നല്‍കുകയാണ് നോവലിസ്റ്റ്. മലബാറിലെ ഒരു നാട്ടിന്‍പുറത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ചിത്രം ദീപ്തിമത്തായി ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. പൊറ്റെക്കാട്ടിനും തകഴിക്കും ഉറൂബിനും ബഷീറിനും എം.ടി.ക്കും ശേഷം പൂര്‍ണ്ണമായും കേരളീയ പരിസരത്തുനിന്നുകൊണ്ട് എഴുതപ്പെട്ട നോവലാണിത്. വയലാര്‍ അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവയടക്കം ഒട്ടനവധി പുരസ്‌ക്കാരങ്ങള്‍ക്കര്‍ഹമായ ഈ നോവല്‍ 22 പതിപ്പുകള്‍ പിന്നിട്ടു എന്നത് നോവലിന് മലയാളി വായനാസമൂഹത്തില്‍ ലഭിച്ച സ്വീകാര്യതയെയാണ് വെളിവാക്കുന്നത്. ഒന്നേകാല്‍ ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 14-03-2026 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2:30ന് നാട്ടകത്തുള്ള എസ്. പി. സി. എസ്. അക്ഷരം മ്യൂസിയം വളപ്പില്‍ വെച്ച് എസ്. പി. സി. എസ്. പ്രസിഡന്റ് അഡ്വ. പി. കെ. ഹരികുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സഹകരണം-തുറമുഖം- ദേവസ്വം മന്ത്രി വി. എന്‍. വാസവന്‍ പുരസ്‌ക്കാരം നല്‍കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *