വീണാ ജോര്‍ജിന്റെ കഴുത്തിന് ക്ഷതം;മന്ത്രി എസിയുവില്‍

വീണാ ജോര്‍ജിന്റെ കഴുത്തിന് ക്ഷതം;മന്ത്രി എസിയുവില്‍

കണ്ണൂര്‍: ഇന്നലെ കെ.എസ്.യു പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കഴുത്തിന് ക്ഷതമേറ്റുവെന്ന് എം ആര്‍ ഐ സ്‌കാനിങ് റിപ്പോര്‍ട്ട്. മന്ത്രി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസിയുവില്‍ തുടരുകയാണ്. കഴുത്തിന്റെ പരിക്ക് മൂലം വലതു കൈക്ക് മരവിപ്പും ഉണ്ട്. ഇടത് കൈക്കും നേരിയ പരിക്കുണ്ട്.മുഖ്യമന്ത്രി അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തി മന്ത്രിയെ സന്ദര്‍ശിച്ചിരുന്നു
ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷം മന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും’, എം.വി. ജയരാജന്‍ പറഞ്ഞു.

കേസില്‍ അറസ്റ്റിലായ അഞ്ച് കെ.എസ്.യു. പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു.
സംഭവത്തിനു ശേഷം കണ്ണൂരില്‍ പലയിടങ്ങളിലും അക്രമണം നടന്നു.കോടിയേരിയില്‍ പാറാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് കഴിഞ്ഞ ദിവസം തീയിട്ട് നശിപ്പിച്ചിരുന്നു.സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ പോലീസ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലായിരുന്നു പ്രതിഷേധം. ഇവിടെനിന്ന് തിരുവനന്തപുരത്തേക്ക് പോകാനായി മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് സാധാരണരീതിയില്‍ മന്ത്രി നടന്നു നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പിന്നീട് മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലെത്തിയതിന് ശേഷം സ്പീക്കര്‍ എ.എന്‍. ഷംസീറിനെ കാണുകയും മുഖ്യമന്ത്രിയെ ബന്ധപ്പെടുകയും ചെയ്യുന്നതും ദൃശ്യത്തിലുണ്ട്. കഴുത്തിന് വേദന തോന്നിയതിനെത്തുടര്‍ന്ന് പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മന്ത്രിയുടേത് നാടകമാണെന്ന് കെ.എസ്.യു. ആരോപിച്ചു.

 

 

വീണാ ജോര്‍ജിന്റെ കഴുത്തിന് ക്ഷതം;മന്ത്രി എസിയുവില്‍

Share

Leave a Reply

Your email address will not be published. Required fields are marked *