കോഴിക്കോട്: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രവും, കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനും സംയുക്തമായി ലോക മാതൃഭാഷാ ദിനാചരണം സംഘടിപ്പിച്ചു. ഭാഷയുടെ ജീവന് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി സി.എസ്.മീനാക്ഷി പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇന്‍സ്റ്റ്റ്റിയൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍.ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഗവ.കേളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. (ഡോ) അഞ്ചു ഐ ആമുഖ ഭാഷണം നടത്തി. ഡോ.കെ.എസ് വിനോദ് രചിച്ച കവിതയുടെ കതിര്കനം (കുഞ്ഞുണ്ണി കവിതാ പഠനം) പുസ്തക പ്രകാശനം ആലങ്കോട് ലീലാകൃഷ്ണന് സി.എസ്.മീനാക്ഷിക്ക് നല്കി പ്രകാശനം ചെയ്തു. കുഞ്ഞുണ്ണി അനുസ്മരണ പ്രഭാഷണവും ആലങ്കോട് ലീലാകൃഷ്ണന് നിര്‍വ്വഹിച്ചു. പെണ്‍പാട്ടു താരകള്‍ എന്ന ഗ്രന്ഥത്തിന് സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്കാരം ലഭിച്ച സി.എസ് മീനാക്ഷിയെ ചടങ്ങില്‍ ആദരിച്ചു. പ്രിയ കെമാല്‍, ഡോ.അരുണ്‍ കുമാര്‍ ആശംസകള്‍ നേര്‍ന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റര്‍ എം.പി.ബീന പുസ്തക പരിചയം നടത്തി. ഗ്രന്ഥ കര്‍ത്താവ് ഡോ.കെ.എസ്.വിനോദ് മറുമൊഴി നടത്തി. ഗ്രന്ഥ കര്‍ത്താവ് ഡോ.കെ.എസ്.വിനോദ് മറുമൊഴി നടത്തി. പ്രിയ.ടി സ്വാഗതവും, അബിന്‍ ബാലകൃഷ്ണന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗവ.കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കാവ്യ ശില്‍പ്പം അരങ്ങേറി.
