കോഴിക്കോട്: ‘സായിപ്രഭ പറമ്പില്‍ ബസാര്‍’ രചിച്ച ‘തേജോമാനസം’ കഥാസമാഹാരം പ്രശസ്ത സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി ഡോ. ശ്രീസൂര്യ തിരുവോത്തിന് നല്‍കി പ്രകാശനം ചെയ്തു എം.എ ജോണ്‍സണ്‍ (കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദി) അദ്ധ്യക്ഷത വഹിച്ചു. എന്‍. ഇ. മനോഹര്‍ (പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്), ഡി. കെ. രാജേഷ്‌കുമാര്‍ (മനോരമ), സ്മിത. ഇ. എസ്. ആര്‍. കെ. ഇരവില്‍ എന്നിവര്‍ സംസാരിച്ചു.
