ഹോട്ടല്‍ തൊഴിലാളിയുടെ ജീവിതം പ്രമേയമായ നോവല്‍ ‘വേവും നോവും’

ഹോട്ടല്‍ തൊഴിലാളിയുടെ ജീവിതം പ്രമേയമായ നോവല്‍ ‘വേവും നോവും’

മലയാള നോവല്‍ സാഹിത്യത്തില്‍ ആദ്യമായി ഹോട്ടല്‍ തൊഴിലാളിയുടെ ജീവിതം പ്രമേയമാക്കിയ നോവലാണ് പുരുഷു കക്കോടി രചിച്ച വേവും നോവും. അരനൂറ്റാണ്ട് മുമ്പത്തെ മദ്രാസ് ജീവിതവും, അവിടെ തൊഴില്‍ തേടിയെത്തിയ യുവാവിന്റെ കഥയുമാണ് വേവും നോവും. ഹോട്ടല്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന ജീവിത നൊമ്പരങ്ങള്‍ പുരുഷു കക്കോടി അതിമനോഹരമായി ഇതില്‍ അനാവരണം ചെയ്തിട്ടുണ്ട്. എല്ലാ തൊഴിലിടങ്ങളും ജീവിതത്തിന്റെ അരങ്ങുകളാണ് അവിടെ ആടുന്നത് ജീവിത നാടകമാണ്. അതിനുള്ള ഒരുക്കം മുഴുവന്‍ അണിയറയിലാണ്. വിശപ്പിന്റെയും, ദാഹത്തിന്റെയും, വിയര്‍പ്പിന്റെയും, അഭിമാന ബോധത്തിന്റെയും, ജയത്തിന്റെയും, പരാജയത്തിന്റെയും നാടകങ്ങള്‍ ആ തൊഴിലിടങ്ങളിലെ ജീവിതത്തെ ആഴത്തില്‍ പഠിച്ചെഴുതിയ നോവലാണ് വേവും നോവുമെന്ന് അവതാരികയില്‍ പി.പി.ശ്രീധരനുണ്ണി രേഖപ്പെടുത്തിയിട്ടുണ്ട്.

അകാശവാണിയില്‍ നിന്നും റിട്ടയര്‍ ചെയ്ത പുരുഷു കക്കോടി സാമൂഹ്യ,സാംസ്‌കാരിക രംഗത്ത് സജീവമാണ്. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍. വില 400 രൂപ. പുസ്തകം ആവശ്യമുള്ളവര്‍ 8848316631, 9400919971 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

 

 

ഹോട്ടല്‍ തൊഴിലാളിയുടെ ജീവിതം പ്രമേയമായ
നോവല്‍ ‘വേവും നോവും’

Share

Leave a Reply

Your email address will not be published. Required fields are marked *