ഫറോക്ക്: ഡോ. അബൂ കുമ്മാളിയുടെ മൂന്നാമത്തെ പുസ്തകമായ ‘വഴിയും മിഴിയും’ സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസിനു സമ്മാനിച്ചു.
ഫറോക്കില്‍ നടന്ന അഖില കേരള കോല്‍ക്കളി മല്‍സര സമാപന സമ്മേളന വേദിയില്‍വെച്ചാണ് ഗ്രന്ഥകാരന്‍ ഡോ.അബു കുമ്മാളി പുസ്തകം മന്ത്രിക്കു നല്‍കിയത്.
ഫറോക്ക് നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.ചന്ദ്രിക അധ്യക്ഷത വഹിച്ചു. രാമനാട്ടുകര നഗരസഭ ചെയര്‍മാന്‍ കല്ലട മുഹമ്മദലി, റോയല്‍ ലത്തീഫ് തുടങ്ങിയവര്‍ ചടങ്ങില്‍
സംബന്ധിച്ചു.
