അനുഗ്രഹീത സാഹിത്യകാരന് ഷിബുദാസ് വേങ്ങേരി രചിച്ച മഴപാതകള്‍ (ചെറുകഥാ സമാഹാരം) രണ്ടാം പതിപ്പിലേക്ക്. പുസ്തകത്തിന് ആവശ്യക്കാര്‍ ഉള്ളതിനാലാണ് രണ്ടാം പതിപ്പ് ഉടനെ പ്രസിദ്ധീകരിക്കുന്നതെന്ന് പ്രസാധകരായ പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പത്രാധിപര്‍ പി.ടി.നിസാര്‍ പറഞ്ഞു. ജനുവരിയിലാണ് പുസ്കത്തിന്റെ പ്രകാശന കര്‍മ്മം നടന്നത്. നമ്മെ ഓരോരുത്തരെയും സ്പര്‍ശിക്കുന്നതും, വര്‍ത്തമാന കാല ജീവിതം അടയാളപ്പെടുത്തുന്നതുമായതിനാലാണ് മഴപാതകള്‍ വായനക്കാരെ ആകര്‍ഷിക്കുന്നത്. 41-ഓളം ചെറുകഥകളുടെ സമാഹാരമാണ് മഴപാതകള്‍.പുസ്തകത്തിന്റെ വില 200 രൂപ. ആവശ്യമുള്ളവര്‍ 8086961495, 9400919971 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
