കോഴിക്കോട്: 15-ാമത് ഉത്തരമേഖല സേവക് നഴ്സറി കലോല്‍സവം 2026, 14,15,16 തിയതികളില്‍ അനീഷ് നാട്യാലയ നഗറില്‍ (പുതിയറ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍) നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 14ന് രാവിലെ 10 മണിക്ക് മേയര്‍ ഒ.സദാശിവന് മേള ഉദ്ഘാടനം ചെയ്യും. 15ന് വൈകിട്ട് 5 മണിക്ക് അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പിന്നണി ഗായിക സിന്ധു പ്രേംകുമാര്‍ സമ്മാനദാനം നിര്‍വ്വഹിക്കും.
ഒന്നാം സ്ഥാനം ലഭിക്കുന്ന സ്കൂളിന് പി. എസ്. കൃഷ്ണനുണ്ണി സ്മാരക റോളിംഗ് ട്രോഫിയും അനീഷ് നാട്യാലയ സ്മാരക സ്ഥിരം ട്രോഫിയും വി.പി. കൃഷ്ണന്കുട്ടിനായര് സ്മാരക ക്യാഷ് പ്രൈസും, രണ്ടാം സ്ഥാനം ലഭിക്കുന്ന സ്കൂളിന്, രാമചന്ദ്രന് വൈദ്യര് സ്മാരക ട്രോഫിയും ഏ.പി. പ്രേംകുമാര്‍ (ഡാഡു) സ്മാരക ക്യാഷ് പ്രൈസും, മൂന്നാം സ്ഥാനം ലഭിക്കുന്ന സ്ക്കൂളിന് ഇമ്മാനുവല്‍ രാജന് മെമ്മോറിയല്‍ ട്രോഫിയും, സര്‍ഗ്ഗ പ്രതിഭയ്ക്ക് ജോണ്‍ സ്മാരക ട്രോഫിയും എം. ജാനുവിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ 10000 രൂപയുടെ ക്യാഷ് പ്രൈസും സമ്മാനിക്കും.
സമ്മാനാര്‍ഹരായവര്‍ക്ക് പുറമേ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റും പ്രോത്സാഹനസമ്മാനവും നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്മാന് പി.ദിവാകരന്, ജന.കണ്‍വീനര്‍ സുരേഷ് ബാബു.കെ, പ്രോഗ്രാം കണ്‍വീനര്‍ മുരളീധരന് പറയഞ്ചേരി, സേവക് പ്രസിഡണ്ട് ചിത്രേഷ് കെ.വി എന്നിവര്‍ പങ്കെടുത്തു.
