ദില്ലി: ബജറ്റ് ചര്‍ച്ച നടക്കുന്ന ലോക്‌സഭയില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍ എംപി. ബജറ്റില്‍ എയിംസിന് കേരളത്തെ പരിഗണിക്കാത്തത് എന്ത്‌കൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഇാ ബജറ്റിലും എയിംസിന്റെ കാര്യത്തില്‍ കേരളത്തോട് കടുത്ത അവഗണനയാണ് കാണിച്ചത്. പ്രഖ്യാപനങ്ങള്‍ പലതുണ്ടെങ്കിലും ഒന്നും നടപ്പാക്കുന്നില്ലെന്നും ശശി തരൂര്‍ വിമര്‍ശിച്ചു.
സാധാരണക്കാരന്റെ അഭിലാഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതല്ല ബജറ്റ്. തലക്കെട്ടുകള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. നികുതിഭാരം വ്യക്തികള്‍ക്ക് മുകളില്‍ കെട്ടി വയ്ക്കുന്നു. കര്‍ഷകര്‍ക്ക് ബജറ്റില്‍ കാര്യമായ ഒരു പ്രഖ്യാപനങ്ങളില്ല, കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണ് ഇത്തവണത്തെ കര്‍ഷകര്‍ക്കുള്ള പ്രഖ്യാപനം. ഇത് ആശങ്കാജനകമാണെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം പാഴായിയെന്നും തരൂര്‍ വിമര്‍ശിച്ചു. എന്റെ സംസ്ഥാനം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും നഗരങ്ങളില്‍ തൊഴിലില്ലായ്മ വളരുകയും ഇത് യുവാക്കളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കുകയുമാണ്. ഇതിന് വകയിരുത്തിയ ഫണ്ട് ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും തരൂര്‍ കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ പുതിയ തൊഴിലുറപ്പ് പദ്ധതിയെ അദ്ദേഹം വിമര്‍ശിച്ചു.
എയിംസ് കേരളത്തെ പരിഗണിക്കാത്തത് എന്ത്‌കൊണ്ട്?;
ലോക്‌സഭയില്‍ ആഞ്ഞടിച്ച് ശശിതരൂര്‍.എം.പി
