ആര്‍ജെഡിയില്‍ പൊട്ടലും ചീറ്റലും

ആര്‍ജെഡിയില്‍ പൊട്ടലും ചീറ്റലും

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ മത്സരിച്ച അഞ്ച് സീറ്റുകളിലും ആര്‍ജെഡി പരാജയപ്പെട്ടതിന് കാരണം മുന്നണിയിലെ പ്രാദേശിക നേതാക്കളുടെ ഇടപെടലാണെന്നും
ഇടതുമുന്നണിയില്‍ തങ്ങള്‍ കടുത്ത അവഗണന നേരിടുകയാണെന്ന പരാതിയുമായി ആര്‍ജെഡി. ആക്ഷേപം ശക്തമായതോടെ സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ രാജി സന്നദ്ധത അറിയിച്ചു. ആര്‍ജെഡി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പാര്‍ട്ടിയിലെ ആഭ്യന്തര കലഹങ്ങളും മുന്നണിയോടുള്ള അതൃപ്തിയും പരസ്യമായത്.

കോഴിക്കോട്ടെ തോല്‍വിക്ക് കാരണം പ്രാദേശിക സിപിഎം നേതാക്കള്‍ ഇടപെട്ട് തങ്ങളെ തോല്‍പ്പിച്ചതാണെന്ന് ആര്‍ജെഡി ആരോപിക്കുന്നു. ഇത് സംബന്ധിച്ച് സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുമുണ്ട്. തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ ജില്ലാ നേതൃത്വം അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം പുകയുകയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ഇടതുമുന്നണിയുടെ മേഖലാ ജാഥ കോഴിക്കോട് എത്തുമ്പോള്‍ അത് ബഹിഷ്‌കരിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി എങ്ങനെ സഹകരിക്കണം എന്ന കാര്യത്തില്‍ ആര്‍ജെഡിയില്‍ കടുത്ത അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
മുന്നണി മര്യാദകള്‍ ലംഘിക്കപ്പെടുന്നു എന്നതാണ് ഇവരുടെ പ്രധാന വാദം. പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ശ്രേയാംസ് കുമാര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്.

 

 

ആര്‍ജെഡിയില്‍ പൊട്ടലും ചീറ്റലും

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *