എഴുത്ത് വ്യത്യസ്ത ചിന്തകളുടെ പ്രതിഫലനം; കെ.പി.മുഹമ്മദലി

എഴുത്ത് വ്യത്യസ്ത ചിന്തകളുടെ പ്രതിഫലനം; കെ.പി.മുഹമ്മദലി

പി.ടി.നിസാര്‍

കോഴിക്കോട്: എഴുത്ത് വ്യത്യസ്ത ചിന്തകളുടെ പ്രതിഫലനമാണെന്ന് കവി.കെ.പി.മുഹമ്മദലി പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലമാണ് എഴുതാന്‍ പ്രേരിപ്പിച്ചത്. ഇതിനകം ആയിരത്തോളം കവിതകള്‍ എഴുതിയിട്ടുണ്ട്. അതില്‍ 200 ഓളം കവിതകളുടെ സമാഹാരമായ ‘ബല്ലാഡ്‌സ് ഓഫ് എ വാഗ്രന്റ് ഹാര്‍ട്ട് ‘ 16ന് തിങ്കള്‍ വൈകിട്ട് 5 മണിക്ക് കോഴിക്കോട് കെ.പി.കേശവ മേനോന്‍ ഹാളില്‍ വെച്ച് പ്രകാശനം ചെയ്യുകയാണ്. ഇംഗ്ലീഷ് കവിതകളാണ് രചിക്കാറുള്ളത്. ചെറുപ്പം മുതലേ വായനശീലമുള്ളതിനാലും, ലോക സാഹിത്യം വായിച്ചതിനാലും എഴുത്ത് രൂപപ്പെടുകയായിരുന്നു. വിരഹം, പ്രണയം, അഭയാര്‍ത്ഥികള്‍, പ്രകൃതി, ആഗോള താപനം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് തന്റെ കവിതകളുടെ പ്രമേയമെന്ന് അദ്ദേഹം പറഞ്ഞു.

മനസ്സ് ആകാശം പോലെയാണ് അത് കാണാനുള്ള കണ്ണാടിയാണ് കവിതയെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.എം.ഹൈസ്‌കൂള്‍, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം 1980ലാണ് കെ.പി മുഹമ്മദലി പ്രവാസ ജീവിതമാരംഭിക്കുന്നത്. 2010ലാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാരമൗണ്ട് ടവര്‍ ആരംഭിക്കുന്നത്. 1970കളില്‍ ചെറുകഥകള്‍ ചന്ദ്രിക, മാതൃഭൂമി ആഴ്ചപതിപ്പുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

 

എഴുത്ത് വ്യത്യസ്ത ചിന്തകളുടെ പ്രതിഫലനം;
കെ.പി.മുഹമ്മദലി

Share

Leave a Reply

Your email address will not be published. Required fields are marked *