പിഎംഒ സംസ്ഥാന ഭാരവാഹികള്‍

പിഎംഒ സംസ്ഥാന ഭാരവാഹികള്‍

കോഴിക്കോട്: പ്രവാസികളുടെയും മൈഗ്രന്റ് സമൂഹത്തിന്റെയും ക്ഷേമത്തിനും അവകാശസംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന പ്രോഗ്രസീവ് മൈഗ്രന്റ്‌സ് ഓര്‍ഗനൈസേഷന്‍ (പിഎംഒ)യുടെസംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. അളകാപുരിയില്‍ നടന്ന സംസ്ഥാന കണ്‍വെന്‍ഷനിലാണ് 29 അംഗ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചത്.

ബൈജു പത്മനാഭന്‍ (പ്രസിഡന്റ്) നസീല്‍ ഇബ്രാഹിം (വര്‍ക്കിംഗ് പ്രസിഡന്റ്), എന്‍.പി. അബ്ദുല്‍ ഹമീദ് (ജന. സെക്രട്ടറി) രഘുനാഥന്‍ എംകെ കണ്ണൂര്‍ (ഫിനാന്‍സ് സെക്രട്ടറി) യായും തെരഞ്ഞെടുക്കപ്പെട്ടു. വിവിധ മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ള പ്രവാസിമൈഗ്രന്റ് പ്രതിനിധികളെയാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

പ്രവാസികളും മൈഗ്രന്റുകളും നേരിടുന്ന തൊഴില്‍, ആരോഗ്യ, വിദ്യാഭ്യാസ, നിയമപരമായ പ്രശ്‌നങ്ങള്‍ക്ക് സംഘടിതവും ഫലപ്രദവുമായ ഇടപെടലുകള്‍ നടത്തുമെന്നും, സര്‍ക്കാര്‍ സംവിധാനങ്ങളായ നോര്‍ക്ക റൂട്ട്‌സ്, കേരള പ്രവാസി ക്ഷേമ ബോര്‍ഡ്, സ്റ്റേറ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് മിഷന്‍ തുടങ്ങിയവയുമായി സഹകരിച്ച് പ്രവാസികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും ഉറപ്പാക്കാന്‍ മുന്‍കൈയെടു്കകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പ്രവാസി കുടുംബങ്ങളുടെ സാമൂഹിക സുരക്ഷ, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം, മൈഗ്രന്റ് തൊഴിലാളികളുടെ അവകാശസംരക്ഷണം, യുവജനങ്ങള്‍ക്ക് നൈപുണ്യവികസനവും തൊഴില്‍ അവസരങ്ങളും ഒരുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ സംഘടനയുടെ പ്രധാന പ്രവര്‍ത്തനമേഖലകളായിരിക്കുമെന്നും സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ജില്ലാതല ഘടനകള്‍ ശക്തിപ്പെടുത്തി പിഎംഒയെ പ്രവാസിമൈഗ്രന്റ് സമൂഹത്തിന്റെ ശക്തമായ കൂട്ടായ്മയായി വളര്‍ത്തുകയാണ് ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

പിഎംഒ സംസ്ഥാന ഭാരവാഹികള്‍

 

 

Share

Leave a Reply

Your email address will not be published. Required fields are marked *