കോഴിക്കോട്: മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരിശീലന രംഗത്തെ പ്രമുഖരായ റെയ്സ് നടത്തുന്ന((Rays Med/Engg Entrance Coaching)) ‘റെയ്സ് യംഗ് ജീനിയസ് എക്‌സാം 2026’ ഫെബ്രുവരി 1-ന്. 2028-ലെ നീറ്റ് (Neet), ജെഇഇ (JEE) പരീക്ഷകള്‍ ലക്ഷ്യമിടുന്ന, നിലവില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനും മികച്ച പരിശീലനം നല്‍കുന്നതിനുമായാണ് സ്‌കോളര്‍ഷിപ്പ് കം അഡ്മിഷന്‍ ടെസ്റ്റ് സംഘടിപ്പിക്കുന്നത്.
നീറ്റ്, ജെഇഇ എന്‍ട്രന്‍സ് കോച്ചിങ്‌നോട് ഒപ്പം പ്ലസ് വണ്‍ പ്ലസ്ടു ഇന്റഗ്രേറ്റഡ് ആയി 100% സ്‌കോളര്‍ഷിപ്പോടെ പഠനം നടത്തുന്നതിനായുള്ള അവസരമാണ് യംഗ് ജീനിയസ് സ്‌കോളര്‍ഷിപ്പ് പരീക്ഷ ((Young Genius Exam) ഒരുക്കുന്നത്. 1 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകളാണ് ഈ പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്.
ഫെബ്രുവരി 1-ന് രാവിലെ 10:00 മുതല്‍ 12:00 വരെയാണ് പരീക്ഷ നടക്കുക. വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, നിലമ്പൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ് എന്നീ 7 പ്രധാന കേന്ദ്രങ്ങളില്‍ ഓഫ്ലൈനായി പരീക്ഷ എഴുതാവുന്നതാണ്.
2026-ല്‍ SSLC, CBSE, ICSE പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരീക്ഷ എഴുതാവുന്നതാണ്. പത്താം ക്ലാസിലെ സയന്‍സ്, മാത്സ് പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒബ്ജക്റ്റീവ് മാതൃകയിലാണ് പരീക്ഷ നടത്തുന്നത്.
പരീക്ഷാ രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും സൗജന്യമാണ്. താഴെ നല്‍കിയിരിക്കുന്ന QR Code വഴിയോ www.raysonlineexams.in വെബ്‌സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8129 24 1616.
‘റെയ്സ് യംഗ് ജീനിയസ് എക്‌സാം 2026’ ഫെബ്രുവരി 1-ന്
