കാലിക്കറ്റ് പ്രസ് കുടുംബമേള വര്‍ണാഭമായി

കാലിക്കറ്റ് പ്രസ് കുടുംബമേള വര്‍ണാഭമായി

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ് കുടുംബമേള ടുഗെദര്‍ അറ്റ് 26 വിവിധ പരിപാടികളോടെ കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബി. എല്‍. എം ഡയറക്ടര്‍ വി.കെ സിബി, മലബാര്‍ ഹോസ്പിറ്റല്‍സ് എം.ഡി ഡോ. മിലി മണി, മലബാര്‍ ഐ ഹോസ്പിറ്റല്‍ എം.ഡി പി.എം അബ്ദുല്‍ റഷീദ്, സി.പി മുസാഫര്‍ അഹമ്മദ്, പ്രസ് ക്ലബ് ഭാരവാഹികളായ പി. പ്രജിത്, എ.ബിജുനാഥ്, കെ.എസ് രേഷ്മ, ഒ. സയ്യിദ് അലി ശിഹാബ് സംസാരിച്ചു.
വിരമിച്ച അംഗങ്ങള്‍ക്കുള്ള യാത്രയയപ്പ്, പത്താം ക്ലാസ് ഉന്നത വിജയികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം, ജാസിം ജമാല്‍, കീര്‍ത്തന എന്നിവര്‍ നയിച്ച ഗാനസന്ധ്യ, പ്രദീപ് ബാലന്റെ കോമഡി ഷോ, കാജു കാഡോ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമിയുടെ കരാട്ടെ പ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ നടന്നു. സെക്രട്ടറി പി.കെ സജിത് സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സാനു ജോര്‍ജ് തോമസ് നന്ദിയും പറഞ്ഞു.

 

 

കാലിക്കറ്റ് പ്രസ് കുടുംബമേള വര്‍ണാഭമായി

 

Share

Leave a Reply

Your email address will not be published. Required fields are marked *