‘മഴ പാതകള്‍’ പുസ്തകം പ്രകാശനം ചെയ്തു

‘മഴ പാതകള്‍’ പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട് : ഷിബുദാസ് വെങ്ങേരി രചിച്ച ‘മഴപ്പാതകള്‍’ ചെറുകഥ സമാഹാരം മേയര്‍ ഒ. സദാശിവന്‍ ഡോക്ടര്‍ ദീപേഷ് കരിമ്പുങ്കരക്ക് നല്‍കി പ്രകാശനം ചെയ്തു. പ്രശസ്ത കവിയും പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവുമായ പി.പി. ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു. കഥ വായിക്കുക എന്നാല്‍ കഥ അനുഭവിക്കുകയാണ് ഈ അര്‍ത്ഥത്തില്‍ വിജയിച്ച എഴുത്തുകാരനാണ് ശിബുദാസ് വേങ്ങേരി എന്ന് അദ്ദേഹം പറഞ്ഞു. ഇടശ്ശേരി പറഞ്ഞിട്ടുണ്ട് ആകാശത്തിലല്ല ഭൂമിയിലാണ് വേരുകളുള്ളതെന്ന്. എഴുത്തുകാരന്‍ മനുഷ്യ ജീവിതങ്ങളിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ് മികച്ച രചനകളുണ്ടാവുന്നത്. എഴുത്തുകാരന് എഴുത്ത് പ്രസവ വേദന പോലെയാണ്. ഷിബുദാസിന് എഴുത്തില്‍ തട്ടകമുണ്ട്. കഥയുള്ള കഥാകാരനാണ് അദ്ദേഹം. കഥ അനുഭവിപ്പക്കുകയാണ് കഥാകൃത്തിന്റെ വിജയം. കാട് കയറുമ്പോള്‍ കഥയുണ്ടാവില്ല. മനസ്സിനെ എല്ലാകാലത്തും മഥിക്കുന്നതാകണം കഥകളെന്നും പി.പി.ശ്രീധരനുണ്ണി കൂട്ടിച്ചേര്‍ത്തു. സത്യനാഥന്‍ എ. പി. പുസ്തക പരിചയം നടത്തി. ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ. രാജേന്ദ്രന്‍,കേന്ദ്രീയ വിദ്യാലയം അധ്യാപിക സന്ധ്യാ സുകുമാരന്‍, പ്രതിഭാ ലൈബ്രറി പ്രസിഡണ്ട് രാജേഷ് കെ.ആര്‍, സാഹിത്യകാരി സിന്ധു, നേതാജി വായനശാല പ്രസിഡണ്ട് വിനോദ് പി, പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍.പി. ടി. നിസാര്‍ ആശംസകള്‍ നേര്‍ന്നു. എഴുത്തുകാരന്‍ ഷിബുദാസ് വെങ്ങേരി മറുമൊഴി നടത്തി. താരദാസ് പ്രാര്‍ത്ഥന ആലപിച്ചു. കൃഷ്ണദാസ് തീരം സ്വാഗതവും പറഞ്ഞു.പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.

 

 

‘മഴ പാതകള്‍’ പുസ്തകം പ്രകാശനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *