രാജ്യം 77ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍

രാജ്യം 77ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍

ന്യൂഡല്‍ഹി: രാജ്യം 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെ കര്‍ത്തവ്യപഥിനു പുറമെ രാജ്യ തലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വന്‍ സുരക്ഷയാണ് ഒരുക്കിയത്. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡാണ് ഇന്ന് ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നടക്കുക. രാവിലെ 9.30 ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിങും ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.

യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ്് ഉര്‍സുല ഫൊണ്ടെലെയ്ന്‍ എന്നിവര്‍ റിപ്പബ്ലിക് ദിന ചടങ്ങിലെ വിശിഷ്ടാതിഥികളായിരിക്കും.കൂടാതെ വിവിധ സംസ്ഥാനങ്ങളുടെ കലാപ്രകടനങ്ങളും റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ ഉണ്ടാകും. രാവിലെ 10.30ന് ആരംഭിക്കുന്ന ചടങ്ങുകള്‍ 90-മിനിറ്റ് നീണ്ടുനില്‍ക്കും.കരസേനയുടെ ഡല്‍ഹി ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്റ്റനന്റ് ജനറല്‍ ഭവ്നീഷ് കുമാര്‍ പരേഡിന് നേതൃത്വം നല്‍കും.

 

 

 

രാജ്യം 77ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *