ബാംഗ്ലൂര്‍:ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ലിമിറ്റഡും ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡും കൈകോര്‍ക്കുന്നു. ലയനത്തിന് അംഗീകാരം തേടുന്നതിനായി ഓഹരി ഉടമകളുടെയും അണ്‍സെക്യൂര്‍ഡ് ട്രേഡ് ക്രെഡിറ്റേഴ്സിന്റെയും യോഗം വിളിച്ചുചേര്‍ക്കാന്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ (എന്‍സിഎല്‍ടി ) ഹൈദരാബാദ് ബെഞ്ച് ഉത്തരവിട്ടു. ഫെബ്രുവരി 27-നും മാര്‍ച്ച് 13-നും ഇടയില്‍ യോഗം നടക്കും.
ലയനത്തിന് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെ (സിസിഐ) അംഗീകാരവും സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ നിന്നുള്ള ‘നോ ഒബ്ജക്ഷന്’ സര്‍ട്ടിഫിക്കറ്റുകളും നേരത്തെ തന്നെ ലഭിച്ചിട്ടുണ്ട്.
ആസ്റ്റര്‍ പ്രൊമോട്ടര്‍മാരും ബ്ലാക്ക്സ്റ്റോണും ചേര്‍ന്നായിരിക്കും ലയനശേഷം നിലവില്‍ വരുന്ന ‘ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍’ എന്ന സ്ഥാപനത്തെ നയിക്കുന്നത്. രാജ്യത്തുടനീളം ഏറ്റവും മികച്ച അത്യാധുനിക വൈദ്യചികിത്സ ലഭ്യമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ഇരുകമ്പനികളും ഒന്നിക്കുന്നത്.
ലയന നടപടികളില്‍ ഇതുവരെ കൈവരിച്ച സുപ്രധാന പുരോഗതിയില്‍ സന്തോഷവും പൂര്‍ണതൃപ്തിയുമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ ലയനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരു സ്ഥാപനങ്ങളും ലയിപ്പിച്ചു രൂപീകരിക്കുന്ന ‘ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡിന്’ കീഴില്‍ ആസ്റ്റര്‍ ഡിഎം, കെയര്‍ ഹോസ്പിറ്റല്‍സ്, കിംസ് ഹെല്‍ത്ത്, എവര്‍കെയര്‍ എന്നീ നാല് മുന്‍നിര ബ്രാന്‍ഡുകള്‍ ഉണ്ടായിരിക്കും.
ക്വാളിറ്റി കെയര്‍ ഇന്ത്യയും – ആസ്റ്റര്‍ ഡിഎം
ഹെല്‍ത്ത്കെയറും കൈകോര്‍ക്കുന്നു
