കോഴിക്കോട്: ഷിബുദാസ് വേങ്ങേരി രചിച്ച ‘മഴപ്പാതകള്‍’ (ചെറുകഥാസമാഹാരം) പ്രകാശനം 25ന് (ഞായര്‍) ഉച്ചക്ക് 2.30ന് നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രം കോണ്‍ഫ്രന്‍സ് ഹാളില്‍ (വേങ്ങേരി) നടക്കുന്ന ചടങ്ങില്‍ വെച്ച് മേയര്‍ ഒ.സദാശിവന്‍, ഡോ.ദീപേഷ് കരിമ്പുങ്കരക്ക് (പ്രൊഫ.മലയാളം വിഭാഗം ശ്രീനാരായണ കോളേജ് ചേളന്നൂര്‍) നല്‍കി പ്രകാശനം ചെയ്യും. പ്രശസ്ത കവിയും, പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് മുഖ്യ ഉപദേഷ്ടാവുമായ പി.പി.ശ്രീധരനുണ്ണി അദ്ധ്യക്ഷത വഹിക്കും. സത്യനാഥന്‍ എ.പി പുസ്തക പരിചയം നടത്തും. എം.കെ.രാജേന്ദ്രന്‍ (വൈസ് പ്രസിഡണ്ട്, ചേളന്നൂര്‍ ഗ്രാമ പഞ്ചായത്ത്), സന്ധ്യാ സുകുമാര്‍ (കേന്ദ്രീയ വിദ്യാപീഠം അധ്യാപിക), രാജേഷ്.കെ (പ്രസിഡണ്ട് പ്രതിഭ ലൈബ്രറി), വിനോദ്.പി (പ്രസി. നേതാജി വായനശാല), പി.ടി.നിസാര്‍ (പത്രാധിപര്‍ പീപ്പിള്‍സ് റിവ്യൂ) ആശംസകള്‍ നേരും. കൃഷ്ണദാസ് തീരം സ്വാഗതമാശംസിക്കും. ഗ്രന്ഥ കര്‍ത്താവ് ഷിബുദാസ് വേങ്ങേരി മറുമൊഴി നടത്തും. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.
