കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ. പദ്മകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
ശബരിമല അയ്യപ്പന്റെ സ്വത്തുക്കള്‍ പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചതാണെന്ന് കോടതി വിമര്‍ശിച്ചു.ജസ്റ്റിസ് എ. ബദറുദീന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.പത്മകുമാര്‍ വലിയ സ്വാധീനമുള്ള വ്യക്തി. ഇപ്പോഴും ഒരു പാര്‍ട്ടിയുടെ അംഗം, ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ സ്വാധീനം വച്ച് കേസില്‍ ഇടപെടാന്‍ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കൊള്ള ചെയ്ത സ്വര്‍ണം പൂര്‍ണമായി കണ്ടെത്തേണ്ടതുണ്ട്. കണ്ടെത്താനുള്ള സ്വര്‍ണം എവിടെയാണെന്നതിന് ഉത്തരം ലഭിക്കണം. കേസില്‍ അടുത്തിടെ പിടിയിലായ പ്രതികള്‍ക്കൊപ്പം ഇവരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. ശങ്കര്‍ദാസിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിഷയത്തിലും കോടതി പരാമര്‍ശമുണ്ട്.
‘പഞ്ചാഗ്നി മധ്യേ തപസ്സുചെയ്താലുമീ പാപകര്‍മത്തിന്‍ പ്രതിക്രിയയാകുമോ… എന്ന ഗാനമുദ്ധരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
