പശ്ചിമബംഗാളില്‍ നിപ്പ സ്ഥിരീകരിച്ചതോടെ കേരളത്തിലും കടുത്ത ജാഗ്രത വേണം. കാരണം ദശലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തില്‍ ജോലിക്കെത്തുന്നത്. ഇതില്‍ ഭൂരിഭാഗവും ബംഗാളില്‍ നിന്നുള്ളവരാണ്. നിലവില്‍ ബംഗാളിലേക്കും തിരിച്ചും ആയിരകണക്കിന് തൊഴിലാളികളാണ് കേരളത്തില്‍ നിന്നു യാത്ര ചെയ്യുന്നത്. അതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടത് അത്യാവശ്യമാണ്. നാദിയ ജില്ലയില്‍ രണ്ട് നിപ്പ കേസുകള്‍ സ്ഥിരീകരിച്ചതിനു പിന്നാലെ കടുത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ അവിടുത്തെ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാടും നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദ്ദേശിച്ചു.
പശ്ചിമ ബംഗാളുമായി ബന്ധം ഉള്ളവര്‍, അങ്ങോട്ടേക്ക് യാത്ര ചെയ്തവരിലും കാണുന്ന എഇഎസ് കേസുകള്‍ അടുത്തു ശ്രദ്ധിക്കാനും നിപ്പാ വൈറസ് ബാധയുടെ സാധ്യതയുള്ളവരില്‍ പരിശോധിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
