കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളെ സംരക്ഷിക്കാനാണോ അഖില തന്ത്രി പ്രചാരക് സഭയുടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയെന്ന് വിമര്‍ശിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്.മാത്രമല്ല കേസിലെ പ്രതികളെല്ലാം നിരപരാധികളാണെന്നാണോ സഭയുടെ വാദമെന്നും കോടതി രൂക്ഷമായി ചോദിച്ചു. ഒന്നും മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിക്കുന്നതെന്നും കോടതി മവിമര്ശിച്ചു.
സ്വര്‍ണക്കൊള്ള കേസിലെ എസ്ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും സിബിഐ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് അഖില തന്ത്രി പ്രചാരക് സഭയുടെ ചെയര്മാന് എം.എസ് ശ്രീരാജ് കൃഷ്ണന് പോറ്റിയടക്കമുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കര്‍ണാടകയിലും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്. സ്വര്‍ണക്കൊള്ളയില്‍ രാജ്യാന്തര ബന്ധങ്ങളുണ്ട്. അതിനാല്‍ എസ്ഐടി അന്വേഷണം കാര്യക്ഷമമാകില്ലെന്നുമായിരുന്നു അവരുടെ വാദം. രാഷ്ട്രീയ ഉന്നതരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പൊലീസ് ശ്രിക്കുന്നതെന്നും ്വര്‍ പറഞ്ഞു.
എന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നതിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് കൈമാറിയത്. ദ്വാര പാലക ശില്പ്പങ്ങള് അടക്കമുള്ള സ്വര്‍ണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കി. ഉണ്ണികൃഷ്ണന് പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാര്‍ത്ഥ പാളികളാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം റിപ്പോര്‍ട്ടില്‍ ഉണ്ടാകും. സ്വര്‍ണപ്പാളികളില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം നഷ്ടമായി എന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. കൂടാതെ തന്ത്രി കണ്ഠര് രാജീവര്, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടര്‍ നടപടികളും എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചു.
