കോഴിക്കോട്: ജില്ലയിലെ മാധ്യമങ്ങളിലേയും പരസ്യ ഏജന്‍സികളിലേയും പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ കാലിക്കറ്റ് അഡ്വര്‍ടൈസിങ് ക്ലബിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് എം. സുധീഷ് കുമാര്‍ (എംവി അഡ്വര്‍ടൈസിങ്), സെക്രട്ടറി കെ.ഷിജിന്‍ (ഭാരത് മീഡിയ) വൈസ് പ്രസിഡന്റ് കെ.വി. രജീഷ് (അമൃത ടി വി), ജോയിന്റ്‌റ് സെക്രട്ടറി ജെറി ക്ലെമന്റ് ഹിസ്‌കിയ (ഗില്ലീസ് അഡ്വര്‍ടൈസിങ് ബ്യൂറോ), ട്രഷറര്‍ എന്‍.കെ. പ്രസൂണ്‍ (മംഗളം), രക്ഷാധികാരി എന്‍. രാജീവ് (കേരള കൗമുദി) എന്നിവരാണ് പുതിയ ഭാരവാഹികള്‍. മറ്റു ഭാരവാഹികള്‍: ശ്രീജിത്ത് കടത്തനാട് (മാതൃഭൂമി), എം.വി. അനീഷ് കുമാര്‍ (എം.വി. അഡ്വര്‍ടൈസിങ്), ദിനല്‍ ആനന്ദ് (രമണിക കമ്മ്യൂണിക്കേഷന്‍), ബി.കെ. വൈശാഖ് (മനോരമ ഓണ്‍ലൈന്‍), ആര്‍. നിജില്‍ (മാതൃഭൂമി), വി.ബി. അനില്‍ കുമാര്‍ (ജില്ല വാര്‍ത്തകള്‍), നിരഞ്ജ് ബാലകൃഷ്ണന്‍ (ഫ്‌ളവേഴ്‌സ് & 24 ന്യൂസ്), കെ. രാകേഷ് (റെഡ് എഫ്.എം), എം. രഞ്ജിത്ത് (ന്യൂസ് മലയാളം 24 X 7), സി.എ. രാജീവ് (ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്), സുനില്‍ വര്‍ഗീസ് (ജെ എം എസ് ആഡ്‌സ് & ഇവന്റ്‌സ്). 2026 ജനുവരി 5-ന് സീഷെല്‍ ഹോട്ടലില്‍വെച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തി ല്‍വെച്ചാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ചടങ്ങില്‍വെച്ച് പെപ്പര്‍ അവാര്‍ഡ് ജേതാക്ക ളായ വാട്ടര്‍ ക്രിയേറ്റീവ് സ്റ്റുഡിയോ അംഗങ്ങളെ മൊമന്റോ നല്‍കി ആദരിച്ചു.
