കല്‍പ്പറ്റ: പതിറ്റാണ്ടുകളായി വയനാടന്‍ ജനത ആവശ്യപ്പെടുന്ന വയനാട് നഞ്ചംകോട് റെയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെടണമെന്ന് നാഷണല്‍ ലീഗ് ജില്ലാ പ്രവര്‍ത്തക യോഗം അഭ്യര്‍ത്ഥിച്ചു. വയനാടിന്റെ ചിരകാല സ്വപ്‌നമായതും, വയനാടിന്റെ വികസനത്തില്‍ കുതിപ്പുണ്ടാക്കുന്നതുമായ തുരങ്കപാത യാഥാര്‍ത്ഥ്യമാക്കുന്നത് പിണറായി സര്‍ക്കാരാണ്. സര്‍ക്കാരിന്റെ ഇച്ഛാശക്തി വയനാട്-നഞ്ചംകോട് റെയില്‍പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് വഴിയൊരുക്കുമെന്ന് കണ്‍വെന്‍ഷന്‍ ശുഭാപ്തി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ഇക്കാര്യത്തിലിടപെട്ട് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും യോഗം കൂട്ടിച്ചേര്‍ത്തു. ഭാരവാഹികളായി ടി.പി.അബൂബക്കര്‍ ഹാജി പൊഴുതന (പ്രസി), മുഹമ്മദ് കുട്ടി ചെമ്പോത്തറ, സക്കീര്‍ ഹുസൈന്‍ (വൈസ്.പ്രസി), നജീബ് ചന്തക്കുന്ന് (ജന.സെക്രട്ടറി), സലാം നെല്ലിമുണ്ട, മുസ്തഫ കുന്നംപറ്റ (ജോ.സെക്ര), മോനുക്ക വൈത്തിരി (ട്രഷറര്‍), സംസ്ഥാന കൗണ്‍സിലര്‍മാരായി ഹനീഫ കുന്നമംഗലം കുന്ന് മേപ്പാടി, ബീരാന്‍ കുട്ടി ഹാജി അല്‍മുബാറക് എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ എക്‌സിക്യൂട്ടീവംഗങ്ങളായി 15 പേരെയും ചാരിറ്റി രക്ഷാധികാരിയായി ബീരാന്‍ ഹാജി, അബൂബക്കര്‍ ഹാജി എന്നിവരെയും തിരഞ്ഞെടുത്തു.
