കോഴിക്കോട് :സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ പാരസ്ഥിതികം പദ്ധതിയുടെ ഭാഗമായി മാനാഞ്ചിറ അന്‍സാരി പാര്ക്കിന് സമീപം മിയാവാക്കി മാതൃക സൂക്ഷ്മ വന നിര്‍മ്മാണത്തിന് ഒരു സെന്റ് സ്ഥലത്തെ മണ്ണ് ഒരു മീറ്റര്‍ ആഴത്തില്‍ നീക്കുന്നതിന്റെ ശ്രമദാനം ( പ്രവര്‍ത്തി ) ആരംഭിച്ചു. ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികള്‍ രണ്ടു ദിവസങ്ങള്‍ കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കും. കാളാണ്ടിത്താഴം ദര്‍ശനം സാംസ്കാരികവേദിയാണ് പദ്ധതി നടപ്പാക്കുന്നത്.

ദര്‍ശനം മിയാവാക്കി വനനിര്‍മ്മാണ വിദഗ്ധന്‍ പി. ബാബുദാസ് സാങ്കേതിക കാര്യങ്ങള്‍ നിര്‍വഹിച്ചു. ദര്‍ശനം നിര്‍വാഹക സമിതി അംഗങ്ങളായ എം.എന്‍. രാജേശ്വരി, ആബിദ പള്ളിത്താഴം , മിനി ജോസഫ്, ഇ.സോമന്, കെ.പി മോഹന്‍ദാസ് , കെ.എം.ശ്രീനിവാസന് , ട്രഷറര്‍ കൊല്ലറയ്ക്കല്‍ സതീശന്, പരിസ്ഥിതി സംരക്ഷണ സമിതി മെന്റര്‍മാരായ ഗോപീകൃഷ്ണന്കട്ടയാട്ട്, സദാനന്ദന് , ദര്‍ശനം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.എ.ജോണ്സണ് എന്നിവര്‍ നേതൃത്വം നല്കി.
ഒരു സെന്റ് സ്ഥലത്തുനിന്നും 1 മീറ്റര്‍ ആഴത്തില്‍ കുഴി എടുക്കുന്നതാണ് ആദ്യഘട്ടം. ഈ കുഴിയില്‍ ചാണകപ്പൊടി , ഉമി, സമ്പൂഷ്ടീകരിച്ച ചകിരിച്ചോര്‍ മിശ്രിത്രം തുല്യ അളവില്‍ കലര്‍ത്തി കുഴി മൂടിയ ശേഷമാണ് 70 വളര്‍ച്ച എത്തിയ തൈകള്‍ നടുക. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് പ്രോജക്ട് ഫെലോ ഡോ. മിഥുന് വേണുഗോപാല്‍ നിര്‍ദ്ദേശിച്ച ഫലവൃക്ഷ- ഔഷധ സസ്യങ്ങളും അടിക്കാടുകളുടെയും തൈകളാണ് നട്ടുപിടിപ്പിക്കുക.
മാനാഞ്ചിറ മിയാവാക്കി
മാതൃക സൂക്ഷ്മ വന നിര്‍മ്മാണ
പ്രവര്‍ത്തി തുടങ്ങി
