തിരുവനന്തപുരം: സി പി എം നേതാവ് എ കെ ബാലന്റെ പ്രസ്താവന ഒരു കലാപാഹ്വാനത്തിന് തുടക്കമിടുന്ന തരത്തിലാണെന്ന് ജമാ അത്തെ ഇസ്ലാമി ആരോപിച്ചു. അതിനാല്‍ വിവാദ പ്രസ്താവന
പിന്‍വലിച്ച് മാപ്പു പറയണം. അല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി മുഹമ്മദ് സാഹിബ് വക്കില്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരം കൈകാര്യം ചെയ്യുക ജമാ അത്ത് ഇസ്ലാമിയായിരിക്കുമെന്നായിരുന്നു സിപിഎം നേതാവ് എകെ ബാലന്റെ പ്രസ്താവന.സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കുന്ന ഇത്തരം വിവാദ പ്രസ്താവന ബാലന് വാര്‍ത്താസമ്മേളനം വിളിച്ച് പിന്‍വലിക്കുകയും, പരസ്യമായി മാപ്പു പറയുകയും വേണമെന്ന് ജമാ അത്തെ ഇസ്ലാമി ആവശ്യപ്പെടുന്നത്.
എ.കെ.ബാലന്ഫെ പ്രസ്താവനയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. സംഘ്പരിവാര്‍ തന്ത്രമാണ് ഇത്തരമൊരു പ്രസ്താവനയിലൂടെ എകെ ബാലന് നടത്തിയത്. ഇത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നും വിഡി സതീശന് പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയില്‍ കേരളം സിപിഎം പലതവണ ഭരിച്ചല്ലോ? അന്നെല്ലാം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തത് ജമാ അത്തെ ഇസ്ലാമിയായിരുന്നോയെന്നും സതീശന് ചോദിച്ചു. ഇത് മനഃപൂര്‍വം സമൂഹത്തില്‍ വര്‍ഗീയവിഭജനം ഉണ്ടാക്കാന്‍ വേണ്ടി സംഘപരിവാര്‍ ശൈലിയില്‍ സിപിഎം പ്രചാരണം നടത്തുകയാണെന്നും സതീശന് പറഞ്ഞു.
എ കെ ബാലന്റെ പ്രസ്താവന ഒരു കലാപാഹ്വാനത്തിന്
തുടക്കമിടുന്ന തരത്തിലെന്ന് ജമാഅത്തെ ഇസ്ലാമി
