ക്ഷാമബത്ത അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കില്ല; കേന്ദ്രം

ക്ഷാമബത്ത അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കില്ല; കേന്ദ്രം

ഡല്‍ഹി: ജീവനക്കാരുടെ ഡി എ അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 50 ശതമാനം ഡിഎ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കണമെന്നായിരുന്നു ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടത്. എട്ടാം ശമ്പള കമ്മീഷന്റെ അധികാര പരിധി സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയതിന് പിന്നാലെ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ലമെന്റില്‍ ഇതേക്കുറിച്ച് ചോദ്യമുന്നയിച്ചിരുന്നു.

മുന്‍ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിച്ചത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പരിഷ്‌കരിക്കുന്നതിന് വേണ്ടിയാണ്.്ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നത് 2027ലാകുമെങ്കിലും 2026 ജനുവരി ഒന്നു മുതല്‍ ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.സാധാരണയായി പത്ത് വര്‍ഷം കൂടുമ്പോഴാണ് ശമ്പള കമ്മീഷനുകളുടെ ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എട്ടാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് 18 മാസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്നും 2026 ജനുവരി ഒന്നു മുതല്‍ ശുപാര്‍ശകള്‍ പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രിസഭാ യോഗത്തിന് ശേഷം അറിയിച്ചിരുന്നു.

 

 

ക്ഷാമബത്ത അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കില്ല; കേന്ദ്രം

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *