രാഹുലിന്റെ ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത സംഭവം; കെയര്‍ ടേക്കറെ വിളിച്ചു വരുത്തി എസ്‌ഐടി

രാഹുലിന്റെ ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത സംഭവം; കെയര്‍ ടേക്കറെ വിളിച്ചു വരുത്തി എസ്‌ഐടി

 

മലപ്പുറം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്‌ലാറ്റിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത സംഭവത്തില്‍ കെയര്‍ ടേക്കറെ വിളിച്ചു വരുത്തി എസ്‌ഐടി. രാഹുല്‍ താമസിക്കുന്ന പാലക്കാട് ഫ്‌ലാറ്റ് സമുച്ചയത്തിലെ കെയര്‍ ടേക്കറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. രാഹുല്‍ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങള്‍ മാത്രമാണ് ഫ്‌ലാറ്റിലെ ഡിവിആറില്‍ നിന്നും അപ്രത്യക്ഷമായത്. അപ്പാര്‍ട്ട്‌മെന്റ് കെയര്‍ ടേക്കറെ സ്വാധീനിച്ച് നീക്കം ചെയ്തതെന്നാണ് സംശയം.

രാഹുല്‍ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലെന്ന വിവരങ്ങളും പൊലീസിന് ലഭിച്ചു. കാര്‍ സിനിമ താരത്തിന്റേതാണെന്ന സംശയവും പൊലീസിനുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി യുവതി സമര്‍പ്പിച്ച ശബ്ദരേഖയിലുള്ളത് രാഹുലിന്റെ സംഭാഷണം തന്നെയെന്ന് പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നു. ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ല. ഡബ്ബിങ് , എഐ സാധ്യതകളെ പൂര്‍ണമായും തള്ളിയാണ് പരിശോധന ഫലം. പബ്ലിക് ഡൊമൈനില്‍ നിന്നാണ് രാഹുലിന്റെ ശബ്ദം ശേഖരിച്ചത്.

അതിനിടെ രാഹുല്‍ തിരുവനന്തപുരത്തെത്തിയെന്ന വിവരം പൊലീസ് തള്ളി. രാഹുല്‍ ഒളിവിലല്ലെന്ന് തോന്നിപ്പിക്കാന്‍ നടത്തിയ നീക്കമെന്ന് വിലയിരുത്തല്‍. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ നിരവധി നീക്കങ്ങള്‍ നടന്നതായും കണ്ടെത്തല്‍. തൃശൂര്‍,പാലക്കാട്, കോയമ്പത്തൂര്‍ ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ ഇന്ന് കൂടുതല്‍ പരിശോധന നടത്തും. സംസ്ഥാന വ്യാപകമായും നിരീക്ഷണം നടത്തും. പ്രധാനമായും പാലക്കാട് കേന്ദ്രീകരിച്ചാണ് പരിശോധന. രാഹുല്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ സാധ്യത ഇല്ലെന്നാണ് വിലയിരുത്തല്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *