കോഴിക്കോട്: പ്രശസ്ത കവി സച്ചിതാനന്ദന്റെ നാമദേവന്‍ ക്ഷേത്രങ്ങളെ ചോദ്യം ചെയ്യുന്നു എന്ന കവിത ചൊല്ലി കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി ചെമ്പുക്കാട്ട് ഇല്ലത്തെ സി.എസ്. കൃഷ്ണനുണ്ണി ഒന്നാമതെത്തി. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ എം.എ സംസ്കൃതം വിദ്യാര്‍ത്ഥിയാണ് കൃഷ്ണനുണ്ണി. തലശ്ശേരി ബ്രണ്ണന്‍ കോളജാണ് പഠന കേന്ദ്രം.
കൂടാളി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംസ്കൃത അധ്യാപകനാണ് ഇദ്ദേഹം.ഭാഷാധ്യാപകന് എന്ന നിലയില്‍ കവിതകളെ ചേര്‍ത്തുപിടിക്കുന്ന ആളാണ്. കഴിഞ്ഞ വര്‍ഷത്തെ കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവത്തില്‍ കലാപ്രതിഭ, സംഗീത പ്രതിഭ, സാഹിത്യ പ്രതിഭ എന്നീ സ്ഥാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. സോപാന സംഗീതം കലാകാരനാണ്. അമ്പലങ്ങളിലും സ്റ്റേജ് പരിപാടികളിലും സോപാന സംഗീതം അവതരിപ്പിക്കാറുണ്ട്. മലയാളം അക്ഷര ശ്ളോകം, പാശ്ചാത്യ സംഗീതം എന്നീ ഇനങ്ങളിലും കലോത്സവത്തില്‍ മത്സരിക്കുന്നുണ്ട്. ചൊക്ലി ഗ്രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് സി.ആര് ശ്രീകുമാറിന്റെയും കുത്തുപറമ്പ് ഫെഡറല്‍ ബാങ്ക് ശാഖയിലെ ജീവനക്കാരി വി.സി ആശയുടെയും മകനാണ്. സഹോദരന്: ഗൗരീശങ്കര്‍ .
