കോഴിക്കോട്: നൃത്തത്തിലൂടെയും ഫിറ്റ്‌നസിലൂടെയും മികച്ച കലാകാരന്മാരെയും മേന്മയേറിയ ജീവിത ക്രമവും ലഭിക്കുന്നതിന് വേണ്ടി കോഴിക്കോട് സരോവരം ബയോപാര്‍ക്കിന് സമീപം ഡ്രീം വീവേഴ്‌സ് ഡാന്‍സ് & ഫിറ്റ്‌നസ് അരീന ഡിസംബര്‍ 1ന് കാലത്ത് 10 മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് ചീഫ് കോറിയോഗ്രാഫറും സി ഇ ഒയുമായ റമീസ് മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരിചയ സമ്പന്നരും അക്കാദമിക് യോഗ്യതയുള്ളവരുമായ അധ്യാപകരാണ് ക്ലാസ്സുകള്‍ നയിക്കുക. കണ്ടംപററി , ഭരതനാട്യം, യോഗ, ഹിപ്‌ഹോപ്, ഡാന്‍സ് ഫിറ്റ്, കഥക്, ലാറ്റിന്‍, ബാലറ്റ് എന്നീ കലാ രൂപങ്ങള്‍ വിദഗ്ധരായ അധ്യാപകര്‍ പ്രായഭേദമില്ലാതെ പഠിപ്പിക്കും. ഓരോ വിദ്യാര്‍ത്ഥിയുടെയും സവിശേഷ കഴിവുകള്‍ കണ്ടെത്തി അവര്‍ക്ക് മികച്ച പരിശീലനം നല്‍കും. സാഹിത്യവും, ഭക്ഷണപെരുമയും സമ്പന്നമാക്കുന്ന കോഴിക്കോട്ട് കലാകാരന്മാരെയും വളര്‍ത്തിയെടുക്കുക എന്നതാണ് ഡ്രീം വീവേഴ്‌സ് ഡാന്‍സ് & ഫിറ്റ്‌നസ് അരീന ലക്ഷ്യമിടുന്നത്. നഗരത്തില്‍ സമഗ്ര നൃത്ത പഠനം ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്നതുകൂടി തങ്ങളുടെ ലക്ഷ്യമാണെന്ന് റമീസ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. ഇതുവഴി നാടിനും കലാകാരന്മാര്‍ക്കും വളരാനും ഐക്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനും സാധിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യം മുന്‍നിര്‍ത്തിയുളള വിദഗ്ധ പരിശീലനമാണ് സ്ഥാപനത്തിലൂടെ നല്‍കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ എഷിന്‍, സായ്പ്രിയ, രവീണ പടത്ത്, സംഗീത് റെയ്‌കോണ്‍, ശില്‍പ ദേവദാസന്‍, അനിന്ദിത രാഹുല്‍, സുശീല്‍, ഹരിഗൗരി, സിദ്ധാനന്ദ് ബാബുര്‍ എന്നിവരും പങ്കെടുത്തു.
ഡ്രീം വീവേഴ്‌സ് ഡാന്‍സ് & ഫിറ്റ്‌നസ് അരീന ഡിസംബര്‍ 1ന്
