കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ ദിനപത്രത്തിന്റെ 18-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അനുഗ്രഹീത എഴുത്തുകാരായ ജോസഫ് പൂതക്കുഴി, ചെമ്പോളി ശ്രീനിവാസന്‍, അനീസ സുബൈദ, ഷിബുദാസ് വേങ്ങേരി, ആര്‍.കെ. മാധവന്‍ നായര്‍, പുരുഷു കക്കോടി എന്നിവര്‍ക്കാണ് 2025ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നതെന്ന് പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവും പ്രശസ്ത കവിയുമായ പി.പി.ശ്രീധരനുണ്ണി പറഞ്ഞു. ഡിസംബര്‍ 27-ാം തിയതി കോഴിക്കോട് വെച്ച് 18-ാം വാര്‍ഷികം ആഘോഷിക്കും.വാര്‍ഷികാഘോഷത്തില്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. 18-ാം വാര്‍ഷിക പതിപ്പ് ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിക്കും. വാര്‍ഷികാഘോഷ വേദിയില്‍വെച്ച് പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
പീപ്പിള്‍സ് റിവ്യൂ 2025ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
