കോഴിക്കോട്: ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തിലെ സ്വര്‍ണ്ണപ്പാളികള്‍ നേതാക്കള്‍ കട്ടു കൊണ്ടുപോയത് സിപിഎമ്മില്‍ ദരിദ്രര്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണെന്ന് കേന്ദ്ര സഹമന്ത്രി മന്ത്രി ജോര്‍ജ് കുര്യന്‍. കൊളളയെല്ലാം തീരുമ്പോള്‍ സമ്പൂര്‍ണ സമ്പന്ന പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും.ഇവര്‍ വിശ്വാസികളല്ലാത്തതിനാല്‍ ദൈവതുല്യന്‍ എന്നാണ് പാര്‍ട്ടിയിലെ താഴെയുള്ളവര്‍ പറയാറുള്ളത്. പാര്‍ട്ടിയുടെ മുകളിലുള്ളവരാണ് അവരുടെ ദൈവം. അതിനാല്‍ ആ ദൈവത്തെ പിടിക്കട്ടെയെന്ന് സാക്ഷാല്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നതായും കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെ ജോര്‍ജ് കുര്യന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പേടിക്കേണ്ട. അയ്യപ്പന്‍ ആരെയും വിടില്ല. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്താല്‍, കള്ളപ്പണവും മറ്റും ഉള്‍പ്പെടുന്ന കേസുകളില്‍ നിയമപരമായി തന്നെ കേന്ദ്ര എജന്‍സികള്‍ക്ക് ഇടപെടാം.
ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തകര്‍ന്നാല്‍ മാത്രമേ കമ്യൂണിസത്തിന് നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ.അറസ്റ്റിലായവര്‍ എല്ലാം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആളുകളും നിരീശ്വരവാദികളുമാണ്.
സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റ് ചെയ്ത നേതാക്കളെല്ലാം സംതൃപ്തിയോടെ ചിരിച്ച് പോകുന്നത്് ആശയപരമായി ഡ്യൂട്ടി ചെയ്തതിന്റെ സന്തോഷത്തിലാണെന്നും കേന്ദ്ര സഹമന്ത്രി മന്ത്രി ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു. ആശയപരമായ ഡ്യൂട്ടി ഉത്തമബോധ്യത്തില്‍ ചെയ്‌തെന്ന് അവര്‍ വിശ്വസിക്കുന്നു. ശബരിമലയെ തകര്‍ക്കാനുളള നീക്കം മുന്‍പേ തന്നെ നടന്നതാണ്. വിശ്വാസികളാണ് അത് തടഞ്ഞത്. തീര്‍ഥാടനത്തിനു ഒരു മുന്നൊരുക്കം നടത്താതെയാണ് കെ.ജയകുമാറിനെ ദേവസ്വം പ്രസിഡന്റാക്കിയത.് അയ്യപ്പ വിശ്വാസിയായതിനാല്‍് ജയകുമാര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. അയ്യപ്പസംഗമം തട്ടിപ്പായിരുന്നുവെന്ന് അയ്യപ്പന് മനസ്സിലായെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
സിപിഎമ്മില്‍ ദരിദ്രര്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്
നേതാക്കന്മാര്‍ സ്വര്‍ണം കട്ടു കൊണ്ടിരിക്കുന്നത്
