‘ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ്’; വ്യക്തമായ തെളിവ് ലഭിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി

‘ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ്’; വ്യക്തമായ തെളിവ് ലഭിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളില്‍ നടത്തിയ ‘ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ്’ എന്ന സംസ്ഥാനതല മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കണക്കിലെടുക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി. വ്യക്തമായ തെളിവ് ലഭിച്ച മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഇടനിലക്കാരായി പ്രവര്‍ത്തിച്ച റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍/ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറ്റും. അപേക്ഷകള്‍ വൈകിപ്പിക്കുന്നത് തടയാന്‍ സമയപരിധി നിശ്ചയിച്ച് നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കും.വിദ്യാഭ്യാസ വകുപ്പില്‍ അഴിമതിക്ക് ഒരു സ്ഥാനവുമില്ല. ഒരു ഉദ്യോഗസ്ഥനും നിയമത്തിന് അതീതരല്ല. പൊതുവിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ അഴിമതിമുക്തമാക്കും. തുടര്‍ പരിശോധനകള്‍ക്ക് ശേഷമുള്ള അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും വിജിലന്‍സിന്റെ തുടര്‍ പരിശോധനകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

‘ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ്’; വ്യക്തമായ തെളിവ്
ലഭിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി

Share

Leave a Reply

Your email address will not be published. Required fields are marked *