സുഡാനിലെ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സഹകരിക്കും; സൗദി കിരീടാവകാശിക്ക് ട്രംപിന്റെ വാക്ക്

സുഡാനിലെ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സഹകരിക്കും; സൗദി കിരീടാവകാശിക്ക് ട്രംപിന്റെ വാക്ക്

സുഡാനിലെ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സഹകരിക്കും; സൗദി കിരീടാവകാശിക്ക് ട്രംപിന്റെ വാക്ക്

റിയാദ്: സുഡാനിലെ യുദ്ധവും അതിക്രമങ്ങളും അവസാനിപ്പിക്കുന്നതിന് സൗദി അറേബ്യ യു.എ.ഇ ഈജിപ്ത് തുടങ്ങി മറ്റു മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉറപ്പുനല്‍കി. വാഷിങ്ടണിലെ കൂടിക്കാഴ്ചയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരിട്ട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.

സുഡാന്‍ പ്രതിസന്ധി പ്രാദേശിക സുരക്ഷയെ ബാധിക്കുന്നുവെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി. വിഷയം അവതരിപ്പിച്ച് അരമണിക്കൂര്‍ തികയുംമുമ്പേ അമേരിക്ക പ്രശ്‌നം പഠനവിധേയമാക്കി തുടങ്ങിയതായും ട്രംപ് അറിയിച്ചു. കഴിഞ്ഞ മാസം ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കുന്നതില്‍ സൗദി നിര്‍ണായക പങ്കുവഹിച്ചിരുന്നു.

2023 ഏപ്രിലില്‍ ആരംഭിച്ച സുഡാന്‍ ആഭ്യന്തരയുദ്ധം സൈന്യവും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസും (ആര്‍.എസ്.എഫ്) തമ്മിലുള്ള അധികാരത്തര്‍ക്കത്തില്‍ നിന്നാണ് ഉടലെടുത്തത്. സിവിലിയന്‍ ഭരണത്തിലേക്കുള്ള പരിവര്‍ത്തന പദ്ധതി തകര്‍ന്നതാണ് യുദ്ധത്തിന് കാരണം. വംശീയ അടിസ്ഥാനത്തിലുള്ള കൊലപാതകങ്ങള്‍, വ്യാപകമായ നാശനഷ്ടങ്ങള്‍, ലക്ഷക്കണക്കിന് ആളുകളുടെ കുടിയൊഴിപ്പിക്കല്‍ എന്നിവ തുടരുകയാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *