വിധി കപട ട്രിബ്യൂണലിന്റേത്; പ്രതികരിച്ച് ഷേഖ് ഹസീന

വിധി കപട ട്രിബ്യൂണലിന്റേത്; പ്രതികരിച്ച് ഷേഖ് ഹസീന

ധാക്ക: തനിക്കെതിരെ ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യൂണലിന്റെ വിധിയില്‍ പ്രതികരിച്ച് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന. കപട ട്രിബ്യൂണലിന്റേതാണ് വിധിയെന്നാണ് ഹസീനയുടെ പ്രതികരണം. തെരഞ്ഞെടുക്കപ്പെടാത്ത സര്‍ക്കാര്‍ സ്ഥാപിച്ച കപട ട്രിബ്യൂണലാണ് വിധി പറഞ്ഞതെന്നും വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്നും ഹസീന പറഞ്ഞു. അവാമി ലീഗിനെ ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്നും ഹസീന ആരോപിച്ചു.

ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യൂണലാണ് ഹസീനക്ക് തൂക്കുകയര്‍ വിധിച്ചിരിക്കുന്നത്. ഹസീന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്തെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഷെയ്ഖ് ഹസീന ഇപ്പോള്‍ കഴിയുന്നത് ഇന്ത്യയിലാണ്. ശിക്ഷാവിധിക്കു പിന്നാലെ ബംഗ്ലാദേശില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂട്ടക്കൊല, വധശ്രമം, മനുഷ്യാവകാശ ലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ്് ഹസീനയ്‌ക്കെതിരെ വധ ശിക്ഷ ചുമത്തിയിരിക്കുന്നത്.

 

 

വിധി കപട ട്രിബ്യൂണലിന്റേത്; പ്രതികരിച്ച് ഷേഖ് ഹസീന

 

Share

Leave a Reply

Your email address will not be published. Required fields are marked *