ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര;ഇന്ത്യ 189-ന് പുറത്ത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര;ഇന്ത്യ 189-ന് പുറത്ത്

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 189-ന് പുറത്ത്. ആദ്യമത്സരത്തിന്റെ രണ്ടാംദിനത്തിലാണ് ഇന്ത്യ 189-ന് പുറത്തായത്. 62.2 ഓവറില്‍ 189 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്ക 30 റണ്‍സിന്റെ ലീഡ് നേടി. 39 റണ്‍സ് നേടിയ കെ.എല്‍. രാഹുലാണ് ടോപ് സ്‌കോറര്‍.

രണ്ടാംദിനം തുടര്‍ന്ന കെ.എല്‍. രാഹുലും (39) വാഷിങ്ടണ്‍ സുന്ദറും (29) അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി മടങ്ങി. ഇന്നിങ്സിനിടെ രാഹുല്‍ ടെസ്റ്റില്‍ 4,000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടു. പിന്നാലെ ശുഭ്മാന്‍ ഗില്‍ (4) മടങ്ങി. കഴുത്തിന് പരിക്കേറ്റതിനെത്തുടര്‍ന്ന് വെറും മൂന്ന് പന്തുകള്‍ മാത്രമാണ് ഗില്ലിന് നേരിടാനായത്. പിറകെ ഋഷഭ് പന്തും (27) ധ്രുവ് ജുറേലും (14) പുറത്തായതോടെ വിക്കറ്റ് നഷ്ടം അഞ്ചായി.

പിന്നീട് രവീന്ദ്ര ജഡേജയും (27) അക്ഷര്‍ പട്ടേലും (16) കുല്‍ദീപ് യാദവും (1) മുഹമ്മദ് സിറാജും (1) പുറത്തായതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി സിമണ്‍ ഹാര്‍മര്‍ നാലും മാര്‍ക്കോ ജാന്‍സന്‍ മൂന്നും വിക്കറ്റുകള്‍ നേടി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (12) കഴിഞ്ഞദിവസം പുറത്തായിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര;ഇന്ത്യ 189-ന് പുറത്ത്

Share

Leave a Reply

Your email address will not be published. Required fields are marked *