പീപ്പിള്‍സ് റിവ്യൂ 18-ാം വാര്‍ഷികം ഡിസംബര്‍ 27ന്

പീപ്പിള്‍സ് റിവ്യൂ 18-ാം വാര്‍ഷികം ഡിസംബര്‍ 27ന്

കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ ദിനപത്രത്തിന്റെ 18-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ഡിസംബര്‍ 27ന് കോഴിക്കോട്ട് നടക്കും. വാര്‍ഷികത്തോടനുബന്ധിച്ച് 18-ാം ജന്മദിനപ്പതിപ്പ് സാഹിത്യ നഗരപ്പതിപ്പായി പ്രസിദ്ധീകരിക്കും. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ചെറുകഥ, കവിത മല്‍സരവും പൊതുജനങ്ങള്‍ക്കായി ഉപന്യാസ മല്‍സരവും നടത്തും. വിജയികള്‍ക്ക് പീപ്പിള്‍സ് റിവ്യൂ പുരസ്‌കാരം സമ്മാനിക്കും. ശ്രദ്ധേയരായ എഴുത്തുകാര്‍ക്ക് സാഹിത്യ പുരസ്‌കാരവും, മറ്റ് മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ക്ക് പീപ്പിള്‍സ് റിവ്യൂ എക്‌സലന്‍സ് അവാര്‍ഡും സമ്മാനിക്കും. വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ‘പ്രവാസ സാഹിത്യം മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവന ‘ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 10 മുതല്‍ 26 വരെ പീപ്പിള്‍സ് റിവ്യൂ അങ്കണത്തില്‍ പുസ്തകമേള സംഘടിപ്പിക്കുമെന്ന് പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ പറഞ്ഞു.

 

 

പീപ്പിള്‍സ് റിവ്യൂ 18-ാം വാര്‍ഷികം ഡിസംബര്‍ 27ന്

Share

Leave a Reply

Your email address will not be published. Required fields are marked *