നായകളെ പിടികൂടണമെന്ന സുപ്രിംകോടതിയുടെ ഉത്തരവിനെതിരെ മനേകാ ഗാന്ധിയുടെ സഹോദരി
ന്യൂഡല്‍ഹി: തെരുവ് നായകളെ പിടികൂടണമെന്ന് സുപ്രിംകോടതി ഉത്തരവിനെതിരെ മനേകാ ഗാന്ധിയുടെ സഹോദരി അംബിക ശുക്ല. സുപ്രിംകോടതി കൃത്യമായി വാദങ്ങള്‍ കേള്‍ക്കാതെയാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. സ്ഥിരീകരിക്കാത്ത മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കോടതി സ്വീകരിച്ചു. നായകളെയും പ്രതിഷേധക്കാരെയും ആട്ടിവിടുകയാണ്, ഇത് ഗാന്ധിയുടെ ഇന്ത്യ തന്നെ അല്ലെ എന്നും അംബിക ശുക്ല പറഞ്ഞു.
സുപ്രിംകോടതി കൃത്യമായി വാദങ്ങള്‍ കേട്ടില്ല. അഭിഭാഷകരുടെ വാദങ്ങള്‍ കോടതി കേള്‍ക്കാതെയാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. പല അഭിഭാഷകര്‍ക്കും ഇതില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. ഇത് എങ്ങനെ ശെരിയാകും? ശാസ്ത്രീയ തെളിവുകളോ,മെഡിക്കല്‍ ഡാറ്റയെ കൃത്യമായ റിപ്പോര്‍ട്ടുകളോ ഇല്ലാതെയാണ് നടപടി. മാധ്യമങ്ങളുടെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടിയെന്നും അംബിക ശുക്ല പറഞ്ഞു.
തെരുവുനായ പ്രശ്നത്തില്‍ കഴിഞ്ഞദിവസമാണ് സുപ്രിംകോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത് . പൊതുയിടങ്ങളില്‍ നിന്ന് തെരുവ് നായകളെ മാറ്റാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്കി. പ
