കൊച്ചി: അറേബ്യന്‍ രാജ്യങ്ങളിലാകെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്വദേശി വല്‍ക്കരണത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്തോറും ഭാരതത്തിലെ പ്രവാസികളുടെ സാമൂഹ്യ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നും ഇത് രാജ്യത്തിന്റെയും കേരള സംസ്ഥാനത്തിന്റെയും സാമ്പത്തിക രംഗത്തെ തളര്‍ത്തുമെന്നും കുവൈറ്റിലെ മലയാളി വ്യവസായിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ.കെ. അബ്ദുള്ള ഹംസ അഭിപ്രായപ്പെട്ടു. എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ കേരള ഘടക രൂപീകരണ കണ്‍വെന്‍ഷന്‍ ഭാരത് ടൂറിസ്റ്റ് ഹോമില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സംസ്ഥാനത്തിന്റെ ഒരു വര്‍ഷത്തെ വാര്‍ഷിക അടങ്കല്‍ തുകയേക്കാള്‍ വലുതാണ് പ്രവാസി മലയാളികള്‍ കേരളത്തില്‍ എത്തിക്കുന്ന വിദേശ ധനം. വികസിത പദ്ധതികളുടെ പൂര്‍ത്തീകരണം പ്രവാസി സമൂഹത്തിന്റെ അചഞ്ചലമായ പിന്തുണക്കൊണ്ടാണ്. ലക്ഷക്കണക്കിന് പ്രവാസികള്‍ തിരിച്ചെത്തിയാല്‍ ഉണ്ടാകാവുന്ന ദുരവസ്ഥ ചിന്തിക്കാതിരിക്കുന്നത് വരാന്‍ പോകുന്ന അപകടത്തെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണെന്നും ഡോ. അബ്ദുള്ള ഹംസ ചൂണ്ടിക്കാട്ടി.
കൗണ്‍സില്‍ ദേശീയ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു. നൗഷാദ് കായ്പ്പാടി, വിജയകുമാര്‍ മലബാര്‍ മീഡിയ, കൗണ്‍സില്‍ ദേശീയ വൈസ് ചെയര്‍മാന്‍ സത്താര്‍ ആവിക്കര, സംസ്ഥാന നേതാക്കളായ ഡോ. ഗ്ലോബല്‍ ബഷീര്‍, ഷാജി എ.ആര്‍, ജസ്റ്റിന്‍സില്‍ വസ്റ്റര്‍, എം.നജീബ്, കൊല്ലം ഗ്രേസി, മാന്നാര്‍ മുരുകന്‍, കണ്ണൂര്‍ വി. രാമചന്ദ്രന്‍, ടി.എം. ഷാഫി കൊടുങ്ങല്ലൂര്‍, പി. ടി ആന്റണി കൊച്ചി, പ്രേംകുമാര്‍ കായംകുളം, ജിലി ജോര്‍ജ് മാള, റഷീദ് മാസ്റ്റര്‍ പുനൂര്‍, ലൈജു റഹീം എന്നിവര്‍ പ്രസംഗിച്ചു. നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയ ഡോ.അബ്ദുള്ള ഹംസയെ കണ്‍വെന്‍ഷന്‍ ആദരിച്ചു.
സംസ്ഥാന കമ്മിറ്റിയുടെ 2025 – 27 ലേക്ക് പുതിയ ഭാരവാഹികളായി ചെയര്‍മാന്‍ ഷാജി എ.ആര്‍, ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ പാറ്റൂര്‍, ഷിഹാബ് പയ്യന്നൂര്‍, വി.രാമചന്ദ്രന്‍ കണ്ണൂര്‍, ലൈജു റഹീം കോഴിക്കോട്, സി.എസ്.ഹരിദാസ് കുഴല്‍മന്ദം, അബ്ദുല്‍ ജബ്ബാര്‍ വിഴിഞ്ഞം, വിജേഷ് പാലക്കാട്, പി.കെ.മജീദ് വടകര, ടി.എം. ഷാഫി കൊടുങ്ങല്ലൂര്‍, നാസര്‍ വലിയറ തൃശൂര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാര്‍, വെല്‍ഫയര്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കോശി അലക്‌സാണ്ടര്‍ തിരുവനന്തപുരം എന്നിവരെ തിരഞ്ഞെടുത്തു.
നോര്‍ക്കാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മടങ്ങിയെത്തിയ പ്രവാസികളെ ഉള്‍പ്പെടുത്തുക, പെന്‍ഷന്‍ കുടിശിക അടിയന്തിരമായും വിതരണം ചെയ്യുക, വിവിധ പ്രവാസി ക്ഷേമ സമിതികളില്‍ എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ഭാരവാഹികളെ ഉള്‍പ്പെടുത്തുക, പുനരധിവാസ പദ്ധതികളിന്മേല്‍ നിലനില്‍ക്കുന്ന കാലതാമസം ഒഴിവാക്കുക, പെന്‍ഷന്‍ അംഗത്വ പ്രായപരിധി ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന പ്രമേയങ്ങള്‍ കണ്‍വെന്‍ഷന്‍ അംഗീകരിച്ചു. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയം ദേശീയ ചെയര്‍മാന്റെ തീരുമാനത്തിന് വിട്ടു.
ഷാജി എ.ആർ.
സംസ്ഥാന ചെയർമാൻ
സ്വദേശിവല്‍ക്കരണം പ്രവാസികള്‍ക്ക് അപകടകരം

