കോഴിക്കോട് : കാര്‍ഷിക മേഖലയില്‍ നൂതന സംരംഭങ്ങള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നവകേരള അഗ്രി ആന്റ് അലൈയിഡ് മള്‍ട്ടി സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി (നാംകോസ്) ഫാം ടു കണ്‍സ്യൂമര്‍ – കാര്‍ഷിക സെമിനാര്‍ 10ന് (തിങ്കളാഴ്ച) ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 9.30 ന് കേന്ദ്ര കൃഷി, ഭക്ഷ്യ വകുപ്പ് മുന്‍ സെക്രട്ടറിയും എന്‍ ഡി ഡി ബി മുന്‍ ചെയര്‍മാനുമായ ടി നന്ദകുമാര്‍ ഐ എ എസ് ഉദ്ഘാടനം ചെയ്യും. നാംകോസ് എക്സി. ഡയറക്ടര്‍ ബിനു ജി കുറുപ്പ് അധ്യക്ഷത വഹിക്കും. ‘ചെറുകിട സംരംഭങ്ങളിലെ വിജയ മാതൃകകള്‍’ എന്ന വിഷയത്തില്‍ പിറവം അഗ്രാ പാര്‍ക്ക് ചെയര്മാന് ബൈജു നെടുങ്കേരിയും ‘ഭക്ഷ്യ വൈവിധ്യവും സ്വാശ്രയത്വവും’ എന്ന വിഷയത്തില്‍ പുനര്‍നവ ട്രസ്റ്റ് ചെയര്മാന് സജീവന് കാവുങ്കരയും ക്ലാസ്സെടുക്കും. ചടങ്ങില്‍ ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി പി അബ്ദുല്‍ മജീദ് , നബാര്‍ഡ് ഡി ഡി എം വി രാകേഷ് , ബാഗ്ലൂര് മദര്‍ ഡയറി പ്രതിനിധി കെ അശോക് കുമാര്‍, നാംകോസ് ചെയര്മാന് കെ ബി ശ്രീരാജ് ,മാനേജിംഗ് ഡയറക്ടര്‍ എന്‍ ഫിറോസ് ,വൈസ് ചെയര്മാന് പി പി സുരേഷ് ,എക്സി. ഡയറക്ടര്‍ ഷൈനി ചാര്‍ളി എന്നിവര്‍ പ്രസംഗിക്കും. വൈകീട്ട് 4 ന് ശേഷം കലാപരിപാടികള്‍ നടക്കും.
നാംകോസ് കാര്‍ഷിക
സെമിനാര്‍ ‘ഫാം ടു കണ്‍സ്യൂമര്‍ ‘ 10 ന്
