ഐഎംഎ 68-ാമത് സംസ്ഥാന സമ്മേളനം 8, 9ന്

ഐഎംഎ 68-ാമത് സംസ്ഥാന സമ്മേളനം 8, 9ന്

കോഴിക്കോട്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) 68-ാമത് സംസ്ഥാന സമ്മേളനം ‘ഐമാക്കോണ്‍ 2025’ കോഴിക്കോട്ട്. ഐഎംഎ കോഴിക്കോട് ശാഖയുടെ നേതൃത്വത്തില്‍ ഫറോക്കിലെ മറീന കണ്‍വന്‍ഷന്‍ സെന്ററില്‍ 8, 9 (ശനി, ഞായര്‍ ) ദിവസങ്ങളിലാണ് സമ്മേളനം നടക്കുക.

ആരോഗ്യ രംഗത്തെ നിലവിലുള്ള സമകാലിക പ്രശ്‌നങ്ങളും, ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയും മുന്‍ നിര്‍ത്തിയാണ് 68-ാ മത് സമ്മേളനം നടക്കുന്നത്.

സമ്മേളനത്തിന്റെ ആദ്യ ദിനമായ ശനിയാഴ്ച രാവിലെ 8.00 ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ.ശ്രീവിലാസന്‍.കെ.എ (കെ.എസ്.ബി) പതാക ഉയര്‍ത്തും. തുടര്‍ന്ന് വാര്‍ഷിക സംസ്ഥാന കൗണ്‍സില്‍ യോഗം ഡോ.കെ.ജയറാം മെമ്മോറിയല്‍ ഹാളില്‍ നടക്കും. ഐഎംഎയുടെ മണ്‍മറഞ്ഞ മുന്‍കാല സാരഥികളെ ചടങ്ങില്‍ സ്മരിക്കും. രാവിലെ 9 മുതല്‍ വൈകിട്ടുവരെ വിവിധ വിഷയങ്ങളില്‍ വിദഗ്ധരുടെ ക്ലാസ് നടക്കും.

സമ്മേളനത്തിന്റെ ഭാഗമായി സമാന്തര സിഎംഇ പ്രോഗ്രാം, പിജി വിദ്യാര്‍ഥികള്‍ക്കുള്ള പേപ്പര്‍ പ്രസന്റേറേഷന്‍, ഇ-പോസ്റ്റര്‍ അവതരണം എന്നിവയും ഉച്ച കഴിഞ്ഞ് ഐഎംഎ വിമന്‍സ് വിങ്ങിന്റെ സംസ്ഥാന സമ്മേളനവും ഒത്തുചേരലും നടക്കും. വൈകിട്ട് സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. അനൂപ് ശങ്കറും സംഘവും നേതൃത്വം നല്‍കുന്ന മ്യൂസിക്കല്‍ ഇവന്റ് വൈകിട്ട് 6 ന് ശേഷം നടക്കും.

രണ്ടാം ദിനമായ നവംബര്‍ 9 ന് രാവിലെ 10 ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ 68-ാമത് വാര്‍ഷിക സംസ്ഥാന സമ്മേളനം ‘ഐമാക്കോണ്‍ 2025’ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ബഹു. വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. എം.കെ.രാഘവന്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ, ഐ എം എ ദേശീയ പ്രസിഡന്റ് ഡോ. ദിലീപ് ഭാനു ഷാലി, ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ.ശ്രീവിലാസന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബനവന്‍, സംസ്ഥാന സെകട്ടറി ഡോ.ശശിധരന്‍ കെ, ഡോ.എം.എന്‍. മേനോന്‍, ഡോ.വി.ജി.പ്രദീപ് കുമാര്‍ തുടങ്ങി മറ്റു സംസ്ഥാന – ജില്ലാനേതാക്കളും പങ്കെടുക്കും.

തുടര്‍ന്ന് റിപ്പോര്‍ട്ട് ചര്‍ച്ചയും പുതിയ സംസ്ഥാന ഭാരവാഹികള്‍ സ്ഥാനാരോഹണവും നടക്കും. തുടര്‍ന്ന് വിവിധ മേഖലകളില്‍ തിരഞ്ഞെടുത്ത ഐ എം എ അംഗങ്ങള്‍ക്ക് ചടങ്ങില്‍ അവാര്‍ഡുകളും സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.വി.ജി.പ്രദീപ് കുമാര്‍, പ്രൊഫ. അനീന്‍ എന്‍.കുട്ടി, കെ.സന്ധ്യക്കുറുപ്പ്, ഡോ.ശങ്കര്‍ മഹാദേവന്‍, ഡോ.പി.രഞ്ജിത്ത്, ഡോ.പി.എന്‍. അജിത, ഡോ.ബി.വേണുഗോപാലന്‍ സംബന്ധിച്ചു.

 

ഐഎംഎ 68-ാമത് സംസ്ഥാന സമ്മേളനം 8, 9ന്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *