സഞ്ചാരപഥം ചര്‍ച്ചയും സംവാദവും 16ന് പനയപ്പുറത്ത്

സഞ്ചാരപഥം ചര്‍ച്ചയും സംവാദവും 16ന് പനയപ്പുറത്ത്

കോഴിക്കോട്: പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. അബു കുമ്മാളി എഴുതി സര്‍ഗ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച സഞ്ചാരപഥം എന്ന പുസ്തകത്തെ അധികരിച്ചു ചര്‍ച്ചയും സംവാദവും നടത്തുന്നു.

16 ന് വൈകിട്ട് 3-30ന് തുടങ്ങി 6-30 ന് അവസാനിക്കും. ചേലേമ്പ്ര പനയപ്പുറത്ത് ഗ്രന്ഥകാരന്‍ ഡോ.അബു കുമ്മാളിയുടെ വീട്ടുമുറ്റത്താണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രസ്തുത പരിപാടിയില്‍ ഗ്രന്ഥകാരന്‍ ഡോ. അബു കുമ്മാളി ആമുഖ പ്രഭാഷണം നടത്തും. ബഷീര്‍ അഞ്ചാലന്‍ ആദ്ധ്യക്ഷ്യം വഹിക്കും ചര്‍ച്ചയും സംവാദവും ഡോ. ബാവ അറക്കല്‍ (ബ്രന്റ് അമ്പാസഡര്‍ MEC 7 ) ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുല്‍ ഖാദര്‍, ബാബു അപ്പാട്ട്, ഡോ. ഫാദര്‍ ബില്‍സന്‍, മുസ്തഫ പെരുവള്ളൂര്‍, ചീഫ് കോഡിനേറ്റര്‍ Mec- 7ഷാഫി കളത്തിങ്ങല്‍, സൈക്കോളജിസ്റ്റ് ബാപ്പു തേഞ്ഞിപ്പലം കവി പ്രഭാഷകന്‍ തുടങ്ങിയവര്‍ സംസാരിക്കും.

 

 

സഞ്ചാരപഥം ചര്‍ച്ചയും സംവാദവും
16ന് പനയപ്പുറത്ത്

 

Share

Leave a Reply

Your email address will not be published. Required fields are marked *