കെ.എം.സി.ടി. ആയുര്‍വേദ മെഡിക്കല്‍ കോളേജിന് നാക് എ ഗ്രേഡ് അംഗീകാരം ;പ്രഖ്യാപനം 7 ന്

കെ.എം.സി.ടി. ആയുര്‍വേദ മെഡിക്കല്‍ കോളേജിന് നാക് എ ഗ്രേഡ് അംഗീകാരം ;പ്രഖ്യാപനം 7 ന്

മുക്കം: കെ.എം.സി.ടി. ആയുര്‍വേദ മെഡിക്കല്‍ കോളേജിന് എ ഗ്രേഡോടെ നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്ക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) അംഗീകാരം ലഭിച്ചതായി കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സ്ഥാപക ചെയര്‍മാന്‍ ഡോ. കെ. മൊയ്തു വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 7-ന് വെള്ളിയാഴ്ച ഉച്ചക്ക് 3 ന് പുല്‍പറമ്പ് എം.സി. ഓഡിറ്റോറിയത്തില്‍ കോളേജിന്റെ നാക് അംഗീകാര പ്രഖ്യാപന ചടങ്ങ് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡയറക്ടറേറ്റ് ഓഫ് ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ന്റെ ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍ വിശിഷ്ടാതിഥിയാവും. മെച്ചപ്പെട്ട അക്കാദമിക നിലവാരത്തിനൊപ്പം നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള അധ്യാപന രീതി, ഗവേഷണ പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥി സൗഹൃദ പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, കലാകായിക രംഗത്തെ മികവ് എന്നിവ വിലയിരുത്തിയാണ് ഈ അംഗീകാരം. നാക് അക്ക്രഡിറ്റേഷനില്‍ എ ഗ്രേഡ് ലഭിക്കുന്ന കേരളത്തിലെ ഏക ആയുര്‍വേദ മെഡിക്കല്‍ കോളേജ് എന്ന ബഹുമതിയും ഇനി കോളേജിന് സ്വന്തമാണ്.
2006-ല്‍ സ്ഥാപിതമായ കെ.എം.സി.ടി. ആയുര്‍വേദ മെഡിക്കല്‍ കോളേജ് കേരളത്തിലെ മുന്‍നിര ആയുര്‍വേദ കോളേജുകളിലൊന്നാണ്. കേരള ആരോഗ്യ സര്‍വകലാശാല അംഗീകൃതമായ കോളേജില്‍, ബാച്ലര്‍ ഓഫ് ആയുര്‍വേദിക് മെഡിസിന്‍ ആന്‍ഡ് സര്‍ജറി കോഴ്‌സും നല്‍കുന്നുണ്ട്.
കെ.എം.സി.ടി. ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ശുഭശ്രീ, അക്രെഡിറ്റേഷന്‍സ് ഓഫീസര്‍ കെ എന്‍ സലീം, ഐ.ക്യു.എ.സി. കോര്‍ഡിനേറ്റര്‍ ഡോ. സരുണ്‍ മോഹന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

 

 

കെ.എം.സി.ടി. ആയുര്‍വേദ മെഡിക്കല്‍ കോളേജിന്
നാക് എ ഗ്രേഡ് അംഗീകാരം ;പ്രഖ്യാപനം 7 ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *