ഡല്‍ഹിയുടെ പേര് ‘ഇന്ദ്രപ്രസ്ഥം’ എന്ന് ആക്കണം; ആവശ്യവുയര്‍ത്തി ബിജെപി എംപി

 

ഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ വിമാനത്താവളം എന്ന് മാറ്റണം. ഡല്‍ഹിയിലെ ഏതെങ്കിലും പ്രമുഖ സ്ഥലത്ത് പാണ്ഡവരുടെ വലിയ പ്രതിമകള്‍ സ്ഥാപിക്കണമെന്നും പ്രവീണ്‍ ഖണ്ഡേവാല്‍ ആവശ്യപ്പെട്ടു. സാംസ്‌കാരിക ചരിത്ര ഘടകങ്ങള്‍ പരിഗണിക്കണിച്ച് പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്ത് നല്‍കി. ഡല്‍ഹിക്ക് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ചരിത്രമുണ്ടെന്നും അത് ഇന്ത്യന്‍ നാഗരികതയുടെ ആത്മാവിനെയും പാണ്ഡവര്‍ സ്ഥാപിച്ച ‘ഇന്ദ്രപ്രസ്ഥ’ നഗരത്തിന്റെ ഊര്‍ജ്ജസ്വലമായ പാരമ്പര്യത്തിന്റെ പ്രതീകമാകുന്നുവെന്നും കത്തില്‍ പറയുന്നു.

ഡല്‍ഹിയെ അതിന്റെ പുരാതന ചരിത്രവും സംസ്‌കാരവുമായി ബന്ധിപ്പിക്കുന്നതിനായി ‘ ഇന്ദ്രപ്രസ്ഥ ‘ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) ഞായറാഴ്ച ഡല്‍ഹി സാംസ്‌കാരിക മന്ത്രി കപില്‍ മിശ്രയ്ക്ക് കത്തെഴുത്തെഴുതിയിരുന്നു. പേരുകള്‍ വെറും മാറ്റങ്ങളല്ല, അവ ഒരു രാജ്യത്തിന്റെ അവബോധത്തെ പ്രതിഫലിപ്പിക്കുന്നു. ഡല്‍ഹി എന്ന് പറയുമ്പോള്‍, നമുക്ക് 2,000 വര്‍ഷത്തെ ഒരു കാലഘട്ടം മാത്രമേ കാണാന്‍ കഴിയൂ. എന്നാല്‍ ഇന്ദ്രപ്രസ്ഥം എന്ന് പറയുമ്പോള്‍, 5,000 വര്‍ഷത്തെ മഹത്തായ ചരിത്രവുമായി നമ്മള്‍ ബന്ധപ്പെടുന്നുവെന്നും കത്തില്‍ പറയുന്നു. മുസ്ലീം അധിനിവേശക്കാരുടെ സ്മാരകങ്ങള്‍ ഉള്ളിടത്തെല്ലാം, പാണ്ഡവ കാലഘട്ടത്തിലെ ഹിന്ദു വീരന്മാര്‍, ഋഷിമാര്‍, സ്ഥലങ്ങള്‍ എന്നിവ പരിചയപ്പെടുത്തണമെന്നും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *